അനുബന്ധ വാര്‍ത്തകള്‍
- England vs Australia, Ashes 2nd Test: വീണ്ടും ഓസീസ് ! ലോര്‍ഡ്സിലും തോല്‍വി രുചിച്ച് ഇംഗ്ലണ്ട്
- ഏകദിന ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ ഓസീസ് സീരീസ്, പുതിയ പരമ്പര പ്രഖ്യാപിച്ച് ടീം ഇന്ത്യ
- അവന് സിംഹത്തിന്റെ ഹൃദയമുള്ളവന്, ലിയോണ്‍!, പോരാളിക്ക് ആദരവുമായി ലോര്‍ഡ്സ്: അത്യപൂര്‍വമായ നിമിഷങ്ങള്‍ സമ്മാനിച്ച് ആഷസ്
- പതനം പൂർണ്ണമായി, വെസ്റ്റിൻഡീസ് ഇല്ലാതെ ആദ്യ ലോകകപ്പ്
- ബൈജൂസിന് പകരം ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ സ്പോൺസർ
കളിക്കുന്നത് കണ്ടം ക്രിക്കറ്റല്ലെന്ന് ഓര്മ വേണം; ബെയര്‍സ്റ്റോയുടെ റണ്‍ഔട്ടില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)
വിക്കറ്റിന് വേണ്ടി ഓസ്ട്രേലിയ അപ്പീല്‍ ചെയ്തപ്പോള്‍ ബെയര്‍സ്റ്റോ പകച്ചു പോയി
അവസാനം വരെ പൊരുതി നോക്കിയെങ്കിലും ആഷസ് രണ്ടാം ടെസ്റ്റിലും ആതിഥേയരായ ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് തോല്‍വി വഴങ്ങിയിരിക്കുകയാണ്. ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 43 റണ്‍സിനാണ് ഓസീസ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 327 ല്‍ അവസാനിച്ചു. നായകന് ബെന്‍ സ്റ്റോക്സ് (214 പന്തില്‍ 155 റണ്‍സ്) പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ബെന്‍ സ്റ്റോക്സിനൊപ്പം വാലറ്റത്ത് ആരെങ്കിലും ഒന്ന് പൊരുതി നോക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ ഇംഗ്ലണ്ട് ലോര്‍ഡ്സില്‍ വിജയം സ്വന്തമാക്കുമായിരുന്നു. നിര്‍ണായക സമയത്ത് ജോണി ബെയര്‍സ്റ്റോയുടെ വിക്കറ്റ് നഷ്ടമായത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായി. അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു ബെയര്‍സ്റ്റോ. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 52-ാം ഓവറിലാണ് സംഭവം. ബെയര്‍സ്റ്റോയായിരുന്നു ഈ സമയം ക്രീസില്‍. ഗ്രീന്‍ എറിഞ്ഞ ബൗണ്‍സര്‍ ബെയര്‍സ്റ്റോ ലീവ് ചെയ്യുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയുടെ കൈകളില്‍ പന്ത് എത്തിയതിനു തൊട്ടുപിന്നാലെ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുള്ള ബെന്‍ സ്റ്റോക്സിനോട് സംസാരിക്കാനായി ബെയര്‍സ്റ്റോ ക്രീസില്‍ നിന്ന് പുറത്തിറങ്ങി. ഈ സമയം അലക്സ് ക്യാരി ഡയറക്ട് ത്രോയിലൂടെ ബെയര്‍സ്റ്റോയെ പുറത്താക്കുകയായിരുന്നു.
വിക്കറ്റിന് വേണ്ടി ഓസ്ട്രേലിയ അപ്പീല്‍ ചെയ്തപ്പോള്‍ ബെയര്‍സ്റ്റോ പകച്ചു പോയി. സ്ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്റര്‍ പന്ത് നേരിട്ട ശേഷം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്ററോട് സംസാരിക്കാന്‍ പോകുന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാല്‍ ഇങ്ങനെ ക്രീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ലെഗ് അംപയറേയോ വിക്കറ്റ് കീപ്പറെയോ അറിയിച്ചിരിക്കണം എന്ന് നിബന്ധനയുണ്ട്. ബെയര്‍സ്റ്റോ ആ സമയത്ത് അങ്ങനെ ചെയ്തിരുന്നില്ല. മാത്രമല്ല ബോള്‍ ഡെഡ് ആയ ശേഷം മാത്രമേ ബാറ്റര്‍ ക്രീസില്‍ നിന്ന് ഇറങ്ങാവൂ. അലക്സ് ക്യാരി പന്ത് കൈവശപ്പെടുത്തിയ ഉടനെ ബെയര്‍സ്റ്റോ ക്രീസില്‍ നിന്ന് ഇറങ്ങിയതാണ് തിരിച്ചടിയായത്. ആ സമയത്ത് പന്ത് ഡെഡ് ആയിരുന്നില്ല. ഇതാണ് ബെയര്‍സ്റ്റോ പുറത്താകാന്‍ കാരണം.
ഇംഗ്ലണ്ട് ആരാധകര്‍ അടക്കം ബെയര്‍സ്റ്റോയ്ക്കെതിരെ രംഗത്തെത്തി. നിര്‍ണായക സമയത്ത് അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിയുകയാണ് ബെയര്‍സ്റ്റോ ചെയ്തതെന്ന് ആരാധകര്‍ പറയുന്നു.#EnglandCricket | #Ashes pic.twitter.com/dDGCnj4qNm
— England Cricket (@englandcricket) July 2, 2023