പന്തിൻ്റെ പകരക്കാരനാകാൻ അവന് സാധിക്കും, ജിതേഷ് ശർമയെ പുകഴ്ത്തി പീറ്റേഴ്സൺ

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (19:44 IST)
കാറപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പകരക്കാരനായി പഞ്ചാബ് കിംഗ്സ് വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇംഗ്ലണ്ട് സൂപ്പർ താരം കെവിൻ പീറ്റേഴ്സൺ. മുംബൈക്കെതിരെ താരം നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് ആവശ്യവുമായി രംഗത്ത് വന്നത്.

ജിതേഷ് അസാമാന്യ പ്രതിഭയാണെന്നും പന്തിൻ്റെ തിരിച്ചുവരവ് നീളുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ഇന്ത്യ അദ്ദേഹത്തിന് അവസരം നൽകണമെന്നും പീറ്റേഴ്സൺ പറഞ്ഞു. അതേസമയം റിഷഭ് പന്തിൻ്റെ മടങ്ങിവരവ് ലോകകപ്പിന് ശേഷമെ ഉണ്ടാവ്കയുള്ളുവെന്ന് ഉറപ്പായിരിക്കുകയാണ്. ഇഷാൻ കിഷൻ, കെ എൽ രാഹുൽ എന്നിവരെയാണ് നിലവിൽ ടീം ഇന്ത്യ പന്തിൻ്റെ പകരക്കാരായി പരിഗണിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :