എന്തായാലും ടെസ്റ്റാണ് കളിക്കുന്നത്, രോഹിത് പോയി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വരട്ടെ

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (13:34 IST)
മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ഐപിഎല്ലിലെ കുറച്ച് മത്സരങ്ങളിൽ നിന്നും ഇടവേളയെടുക്കണെമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ഓപ്പണർ സുനിൽ ഗവാസ്കർ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി താരം ആവശ്യത്തിന് വിശ്രമം എടുക്കണമെന്നാണ് ഗവാസ്കർ പറയുന്നത്. മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് ഓർഡറിൽ ചില മാറ്റങ്ങൾ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു.

രോഹിത് ഐപിഎല്ലിൽ നിന്നും ചെറിയ വിശ്രമം എടുക്കണമെന്ന് ഞാൻ കരുതുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഫിറ്റായി ഇരിക്കാൻ താരത്തെ അത് സഹായിക്കും. ഐപിഎല്ലിനിടയിലും രോഹിത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലിനെ പറ്റിയുള്ള ചിന്തയിലാണെന്ന് ഞാൻ കരുതുന്നു. അതിനാൽ തന്നെ താരത്തിന് ഒരു ബ്രേയ്ക്ക് ആവശ്യമായുണ്ട്. ഒരു ഇടവേള എടുത്ത് അവസാന മൂന്നോ നാലോ മത്സരങ്ങളിൽ രോഹിത് കളിക്കുകയാണെങ്കിൽ അത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഗുണം ചെയ്യും. ഗവാസ്കർ പറഞ്ഞു.

അതേസമയം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് യോഗ്യത നേടുകയാണെങ്കിൽ അത് അത്ഭുതകരമായിരിക്കുമെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :