1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jadeja Chennai Super Kings Captaincy

ധോണിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനാകുക രവീന്ദ്ര ജഡേജ

Ravindra Jadeja
മഹേന്ദ്രസിങ് ധോണിക്ക് ശേഷം ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനാകും. ഈ സീസണിന് ശേഷം ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനം ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ടീം മാനേജ്‌മെന്റ് ജഡേജയെ നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനം ഏറ്റെടുക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും ജഡേജ അറിയിച്ചിട്ടുണ്ട്. ഈ സീസണിന് ശേഷം ധോണി ഐപിഎല്ലില്‍ നിന്നു വിരമിക്കുമെന്നും സൂചനയുണ്ട്. 
 
2012 ലെ ഐപിഎല്‍ താരലേലത്തില്‍ 9.8 കോടി രൂപ ചെലവഴിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഡേജയെ സ്വന്തമാക്കിയത്. സി.എസ്.കെയുടെ വിശ്വസ്തനായ ഓള്‍റൗണ്ടറും ധോണിയുടെ അടുത്ത സുഹൃത്തും ആണ് ജഡേജ. ഈ സീസണില്‍ ഏഴ് കളികളില്‍ നിന്നായി ആറ് വിക്കറ്റുകളും 131 റണ്‍സും ജഡേജ നേടിയിട്ടുണ്ട്. 
 
അടുത്ത ലേഖനം
അനില്‍ കുംബ്ലെയോ വി.വി.എസ്.ലക്ഷ്മണോ ഇന്ത്യന്‍ പരിശീലകനാകും; ബിസിസിഐ സമീപിച്ചു