1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Virat kohli happy with ravindra jadeja performance

ഒരു ടീമിനോടല്ല ഞങ്ങൾ തോറ്റത്, അവനാണ് തോൽപ്പിച്ചത്, തോൽവിക്കിടയിലും ജഡ്ഡുവിനെ പുകഴ്‌ത്തി കോലി

കോലി
ബാംഗ്ലൂരിനെതിരെ നടത്തിയ അസാമാന്യ പ്രകടനത്തിൽ രവീന്ദ്ര ജഡേജയെ പ്രശംസിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഐപിഎല്ലിൽ രവീന്ദ്ര ജഡേജയുടെ ഒറ്റയാൻ പ്രകടനത്തിന്റെ ബലത്തിലാണ് ബാംഗ്ലൂരിൽ നിന്നും ചെന്നൈ മത്സരം തട്ടിയെടുത്തത്.
 
മത്സരത്തിൽ അവസാന ഓവറിൽ തകർത്തടിച്ച 36 റൺസ് ഉൾപ്പടെ 28 പന്തില്‍ പുറത്താവാതെ 62 റണ്‍സെടുത്ത ജഡ്ഡു, മൂന്ന് നിര്‍ണായക വിക്കറ്റെടുക്കുകയും ഒരു റണ്ണൗട്ടില്‍ നേരിട്ട് പങ്കാളിയാവുകയും ചെയ്‌തിരുന്നു. മികച്ച ഫോമിലുള്ള എബി ഡിവില്ലിയേഴ്‌സ് (4), ഗ്ലെന്‍ മാക്‌സ്‌വെല്‍ (22) എന്നിവരെ ബൗള്‍ഡാക്കിയതും ജഡ്ഡു തന്നെയായിരുന്നു.
 
മത്സരത്തിലെ വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. അതേസമയം മത്സരശേഷം സംസാരിച്ച ബാംഗ്ലൂർ നായകൻജഡേജയെ വാനോളം പുകഴ്ത്തി. ജഡേജ തങ്ങളെ തീർത്തും ഇല്ലാതക്കികളഞ്ഞുവെന്ന് കോലി പറഞ്ഞു. അവന്റെ ഈ പ്രകടനം കാണുമ്പോള്‍ വളരെയധികം സന്തോഷം. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇന്ത്യക്ക് വേണ്ടി ഒരുമിക്കും. ടീമിലെ പ്രധാന ഓള്‍റൗണ്ടര് ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കുന്നത് സന്തോഷമുള്ള കാഴ്ച്ചയാണ്. കോലി പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഡല്‍ഹിക്ക് ഞെട്ടല്‍; അശ്വിന്‍ ഐപിഎല്‍ വിടുന്നു