അനുബന്ധ വാര്‍ത്തകള്‍
- നന്നായി കളിക്കുന്ന സഞ്ജുവിനെ പുറത്തിരുത്തി എക്സ് ഫാക്ടര്‍ ആയി കൊണ്ടുവന്നതാണ്, ഇപ്പോള്‍ ഒരു പ്രയോജനവും ഇല്ല; സൂര്യകുമാര്‍ യാദവ് ടീമിന് ഭാരമാണെന്ന് ആരാധകര്‍
- Asia Cup 2023, India vs Bangladesh: ഏഷ്യാ കപ്പ് ഫൈനല്‍ എത്തിയ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റു ! നാണക്കേട്
- ഇന്ത്യ പാക് ഫൈനലിലായി ഫിക്സ്ചര്‍ തയ്യാറാക്കി നടത്തുന്ന ടൂര്‍ണമെന്റ്, പക്ഷേ ഏഷ്യാകപ്പ് ചരിത്രത്തില്‍ ഇതുവരെയും ഇന്ത്യ പാക് ഫൈനല്‍ നടന്നിട്ടില്ല
- ഡെത്ത് ഓവറുകളിലെ രോഹിത്തിനെ ആർക്കും പിടിച്ചാൽ കിട്ടില്ല, കോലിയുടെ അനുഭവം വെളിപ്പെടുത്തി അശ്വിൻ
- പാകിസ്ഥാൻ നന്നായി തന്നെ തുടങ്ങി, നന്നായി അവസാനിപ്പിച്ചു, ഇതിനിടയിൽ പതറി: ബാബർ അസം
ഏഴാം റാങ്കില്‍ കിടക്കുന്ന ബംഗ്ലാദേശിന് വരെ ഇതിനേക്കാള്‍ നല്ല വാലറ്റമുണ്ട്, ഇന്ത്യയുടെ വാലറ്റം ഫ്രീ വിക്കറ്റ്; വിമര്‍ശനവുമായി ആരാധകര്‍
161-6 എന്ന നിലയില്‍ ബംഗ്ലാദേശ് പതറിയതാണ്
ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടിയാകുക ബാറ്റ് ചെയ്യാനറിയാത്ത വാലറ്റമാണെന്ന് ആരാധകര്‍. ഏഴാം റാങ്കില്‍ കിടക്കുന്ന ബംഗ്ലാദേശിന് പോലും ഇതിനേക്കാള്‍ മികച്ച വാലറ്റമുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിന് തോല്ക്കാന് കാരണം വാലറ്റത്തിന്റെ മോശം പ്രകടനമാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
161-6 എന്ന നിലയില്‍ ബംഗ്ലാദേശ് പതറിയതാണ്. എന്നാല്‍ പിന്നീട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 എന്ന നിലയിലാണ് ബംഗ്ലാദേശ് ഇന്നിങ്സ് അവസാനിപ്പിച്ചത്. അതായത് ആറ് വിക്കറ്റ് വീണതിനു ശേഷവും സ്കോര്‍ കാര്‍ഡില്‍ 100 റണ്‍സിന് അടുത്ത് ചേര്‍ക്കാന്‍ ബംഗ്ലാദേശ് വാലറ്റത്തിനു സാധിച്ചു.
എന്നാല്‍ ഇന്ത്യയുടെ കാര്യത്തിലേക്ക് വന്നാല്‍ വാലറ്റം ഫ്രീ വിക്കറ്റ് ആകുന്ന കാഴ്ചയാണ് കാണുന്നത്. 170-6 എന്ന നിലയില്‍ നിന്ന് 259 ന് ഇന്ത്യ ഓള്‍ഔട്ടായി. അതായത് ബംഗ്ലാദേശ് രണ്ട് വിക്കറ്റില്‍ 100 റണ്‍സിന് അടുത്ത് എടുത്തപ്പോള്‍ ഇന്ത്യയുടെ വാലറ്റത്തിനു സാധിച്ചത് നാല് വിക്കറ്റിനിടയില്‍ വെറും 89 റണ്‍സ് മാത്രം സ്കോര്‍ ചെയ്യാനാണ്. വാലറ്റം കുറച്ചുകൂടി ഉത്തരവാദിത്തത്തില്‍ ബാറ്റ് ചെയ്താലേ ഇന്ത്യക്ക് ലോകകപ്പില്‍ പ്രതീക്ഷയുള്ളൂ എന്നാണ് ആരാധകരുടെ അഭിപ്രായം.