1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. india west indies first twenty20

ബിന്നിയുടെ ഓവറില്‍ അഞ്ച് സിക്‍സ്; ഇന്ത്യന്‍ ബോളര്‍മാരെ പഞ്ഞിക്കിട്ട് ബാറ്റ്‌സ്‌മാന്‍‌മാര്‍ - വിന്‍ഡീസ് കൂറ്റന്‍ സ്‌കോറിലേക്ക്

ഇന്ത്യന്‍ ബോളര്‍മാര്‍ മടുത്തു; വിന്‍ഡീസ് തകര്‍ത്തടിക്കുന്നു

india west indies twenty20
അമേരിക്കൻ മണ്ണിൽ ആദ്യമായി നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസിന് തകര്‍പ്പന്‍ തുടക്കം. അവസാന വിവരം ലഭിക്കുമ്പോള്‍ 13  ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 181 റണ്‍സെന്ന നിലയിലാണ്. ഇവിൻ ലൂയിസും (90*) ആന്ദ്ര റസലുമാണ് ക്രീസില്‍ (10*). ജോൺസൺ ചാൾസിന്റെ (79) വിക്കറ്റാണ് അവര്‍ക്ക് നഷ്‌ടമായത്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ആ തീരുമാനത്തെ വിന്‍ഡീസ് ബോളര്‍മാര്‍ കടന്നാക്രമിക്കുകയായിരുന്നു. ഒരു ഓവറില്‍ പത്തിന് മുകളിലാണ് വിന്‍ഡീസ് ഓപ്പണര്‍മാര്‍ റണ്‍സ് നേടിയത്.

ചാള്‍‌സായിരുന്നു കൂടുതല്‍ അപകടകാരിയായത്. പത്താം ഓവറില്‍ മുഹമ്മദ് ഷമിക്കെതിരെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ചാള്‍‌സ് ബൌള്‍ഡാകുകയായിരുന്നു. പതിനൊന്നാം ഓവറില്‍ സ്‌റ്റുവാര്‍ട്ട് ബിന്നിയുടെ ഓവറില്‍ അഞ്ച് സിക്‍സുകളാണ് ലൂയിസ് നേടിയത്.  

ഇന്ത്യൻ നിരയിൽ ശിഖർ ധവാൻ ഇന്നു മൽസരിക്കാനില്ല. പകരം, കെ.എൽ. രാഹുൽ ആണ് രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിംഗ്.
About Writer
jibin
അടുത്ത ലേഖനം
ആദ്യം ചാൾസ് പിന്നാലെ ലൂയിസിന്റെ വെടിക്കെട്ടും; ബോളര്‍മാരെ അടിച്ച് നീളം വലിച്ച് വിന്‍ഡീസ് - ഇന്ത്യക്ക് ജയിക്കണമെങ്കില്‍ കൂറ്റന്‍ റണ്‍‌മല താണ്ടണം