1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs srilanka asia cup finals

Asia cup 2023:ലങ്കൻ പടയുടെ നട്ടെല്ലൊടിച്ച് മുഹമ്മദ് സിറാജ്, അഞ്ച് വിക്കറ്റുമായി തീപ്പൊരി പ്രകടനം

India
ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കന്‍ നിരയുടെ നടുവൊടിച്ച് മുഹമ്മദ് സിറാജ്. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ഒരു റണ്‍സില്‍ നില്‍ക്കെ തന്നെ ഓപ്പണര്‍ കുശാല്‍ പെരേരയെ നഷ്ടമായി. ജസ്പ്രീത് ബുമ്ര ശ്രീലങ്കന്‍ വിക്കറ്റ് വീഴ്ച്ചയ്ക്ക് തുടക്കം കുറിച്ചതെങ്കില്‍ പിന്നീട് മുഹമ്മദ് സിറാജ് ആറാടുന്ന കാഴ്ചയാണ് മത്സരത്തില്‍ കണാനായത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 7.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയിലാണ് ലങ്ക.
 
3 ഓവറില്‍ അഞ്ച് റണ്‍സ് വിട്ടുകൊടുത്ത് ശ്രീലങ്കയുടെ അഞ്ച് വിക്കറ്റുകളാണ് മുഹമ്മദ് സിറാജ് സ്വന്തമാക്കിയത്. ഒരോവറിലാണ് ഇതിലെ നാല് വിക്കറ്റുകളും ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. പതും നിസങ്ക,എസ് സമരവിക്രമ, അസലങ്ക,ധനഞ്ജയ ഡിസില്‍വ,ദസുന്‍ ഷനക എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
അടുത്ത ലേഖനം
Asia cup 2023: ഫൈനലിൽ ശ്രീലങ്കക്കെതിരെ അനായാസവിജയം, ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാകപ്പ് കിരീടം