1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Asia Cup Final India vs Sri Lanka Predicted 11

Asia Cup Final, India vs Sri Lanka Predicted 11: ഫൈനലിനു മുന്‍പ് ഇന്ത്യക്ക് തിരിച്ചടി ! പ്രധാന താരത്തിനു പരുക്ക്, പകരക്കാരനെ ശ്രീലങ്കയില്‍ എത്തിക്കും

Asia Cup Final India vs Sri Lanka Predicted 11
Asia Cup Final, India vs Sri Lanka Predicted 11: ഏഷ്യാ കപ്പ് ഫൈനലിന് ഒരുങ്ങുന്ന ടീം ഇന്ത്യക്ക് തിരിച്ചടി. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ പരുക്കിന്റെ പിടിയിലാണ്. സൂപ്പര്‍ ഫോറിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടയില്‍ അക്ഷറിന് പരുക്കേറ്റിരുന്നു. ശ്രീലങ്കന്‍ താരത്തിന്റെ ത്രോ അക്ഷറിന്റെ കൈമുട്ടില്‍ കൊള്ളുകയായിരുന്നു. വൈദ്യസഹായം തേടിയ ശേഷമാണ് പിന്നീട് അക്ഷര്‍ ബാറ്റ് ചെയ്തത്. കൈമുട്ടിന് ശക്തമായ വേദനയുള്ളതിനാല്‍ താരം ഫൈനല്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അക്ഷറിനെ സ്‌കാനിങ്ങിന് വിധേയനാക്കിയിട്ടുണ്ട്. 
 
അക്ഷറിന്റെ അഭാവത്തില്‍ ഫൈനല്‍ മത്സരത്തിനായി ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ടീം ഇന്ത്യ ശ്രീലങ്കയിലെത്തിക്കുമെന്നാണ് വിവരം. ഏഷ്യന്‍ ഗെയിംസ് ടീമിലുള്ള വാഷിങ്ടണ്‍ സുന്ദര്‍ നിലവില്‍ ബെംഗളൂരുവിലാണ്. ഏഷ്യാ കപ്പ് ഫൈനല്‍ കഴിഞ്ഞ ശേഷം താരം ഏഷ്യന്‍ ഗെയിംസ് ക്യാംപിലേക്ക് തിരിച്ചെത്താനാണ് സാധ്യത. അതേസമയം ഇഷാന്‍ കിഷനും കെ.എല്‍.രാഹുലും ഫൈനല്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും. 
 
സാധ്യത ഇലവന്‍ : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍/ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്‌
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അക്ഷർ പട്ടേലിന് പരിക്ക്, ഏഷ്യാകപ്പ് ഫൈനലിൽ പകരക്കാരനായി വാഷിങ്ടൺ സുന്ദർ