കപ്പിനേക്കാൾ ഇന്ത്യൻ താരങ്ങൾക്ക് മുഖ്യം വ്യക്തിഗത റെക്കോർഡ്, ലോകകപ്പിൽ പുറത്താകുന്നത് മറ്റൊന്നും കൊണ്ടല്ല : സൈമൺ ഡൗൾ

അഭിറാം മനോഹർ| Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (15:57 IST)
10 വര്‍ഷക്കാലമായിട്ടും ഐസിസി കിരീടങ്ങള്‍ നേടുന്നതില്‍ പരാജയപ്പെടുന്നതിന് കരണം ഇന്ത്യ പ്രതിരോധത്തിലൂന്നിയ ക്രിക്കറ്റ് കളിക്കുന്നത് കൊണ്ടാണെന്ന് മുന്‍ ന്യൂസിലന്‍ഡ് പേസര്‍ സൈമണ്‍ ഡൗള്‍. എന്തുകൊണ്ട് 10 വര്‍ഷമായിട്ടും ഇന്ത്യ ലോകകപ്പിലെ ക്‌നോകൗൗട്ട് ഘട്ടത്തില്‍ പുറത്താകുന്നു എന്നതിനെ പറ്റി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു താരം. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് അവസാനമായി ഇന്ത്യ നേടിയ ഐസിസി കിരീടം.

2013ന് ശേഷം നടന്ന 6 ഐസിസി ടൂര്‍ണമെന്റുകളില്‍ രണ്ടുതവണ ഫൈനലിലും പല തവണ സെമിയിലും പരാജയപ്പെട്ടിരുന്നു. ക്‌നോക്കൗട്ട് മത്സരങ്ങളിലെ സമ്മര്‍ദ്ദത്തില്‍ ഭയമ്മില്ലാത്ത ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യക്കാകുന്നില്ലെന്നാണ് സൈമണ്‍ ഡൗള്‍ പറയുന്നത്. മത്സരഫലത്തേക്കാള്‍ മത്സരത്തില്‍ തങ്ങളുടെ പ്രകടനം സേഫ് ആക്കാനാണ് ഇന്ത്യന്‍ താരങ്ങള്‍ ശ്രമിക്കുന്നത്. പ്രധാനമായും ബാറ്റര്‍മാര്‍. ഇന്ത്യയ്ക്ക് ഒരു ലോകകിരീടം സ്വന്തമാക്കാനുള്ള പ്രതിഭകള്‍ എക്കാലത്തുമുണ്ട്. ലോകത്തിലെ തന്നെ മികച്ച കളിക്കാര്‍ അവരുടെ ടീമിലുണ്ട്.

എന്നാല്‍ പേടിയോടെയാണ് ഇന്ത്യ പ്രധാനമത്സരങ്ങളെ സമീപിക്കുന്നത്. പക്ഷേ ഇന്ന് ഭയമില്ലാതെ എതിരാളികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ടീമുകള്‍ ആധിപത്യം പുലര്‍ത്തുന്ന കാലമാണ്. ഇന്ത്യ പ്രധാന ടൂര്‍ണമെന്റുകളില്‍ പുറത്താകുന്നതിന് കാരണം ഈ ഭയമാണ്. ഇന്ത്യ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അടുത്ത ദിവസം തന്റെ പ്രകടനത്തെ പറ്റി പത്രത്തില്‍ എന്തെഴുതി വരുമെന്നും ആളുകള്‍ എന്ത് പറയുമെന്നും മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ ഭയക്കുന്നത്. ഒരു ശരാശരി സ്‌കോര്‍ നേടി സേഫ് ആകാന്‍ കളിക്കാര്‍ ശ്രമിക്കുന്നു. പക്ഷേ ക്‌നോക്കൗട്ട് പോലുള്ള സ്‌റ്റേജില്‍ ഭയമില്ലാതെ സമീപിക്കേണ്ടതുണ്ട്. സൈമണ്‍ ഡൗള്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :