അഭിറാം മനോഹർ|
Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (09:27 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാള്‍. രാജ്യത്തെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി എന്ന റെക്കോര്‍ഡോടെയാണ് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷം. നേതാവിന്റെ പിറന്നാളിനെ തുടര്‍ന്ന് രാജ്യമെങ്ങും വിപുലമായ പരിപാടികളാണ് ബിജെപി നേതൃത്വവും അണികളും സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം ദ്വാരകയില്‍ യശോഭൂമി എന്ന് പേരിട്ട
ഇന്ത്യ അന്താരാഷ്ട്ര സമ്മെളന പ്രദര്‍ശന കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം ഇന്ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും. പ്രാദേശിക ഘടകങ്ങളായി തിരിഞ്ഞാണ് ബിജെപി പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഗുജറാത്തില്‍ ഇന്ന് തുടങ്ങി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.