1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Sri Lanka 1st ODI Predicted 11

India vs Sri Lanka 1st ODI Predicted 11: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ഒന്നാം മത്സരം ഇന്ന്, രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ശുഭ്മാന്‍ ഗില്‍ !

വിരാട് കോലിയായിരിക്കും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുക

India vs Sri Lanka 1st ODI Predicted 11
India vs Sri Lanka 1st ODI Live Updates: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ഒന്നാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ഗുവാഹത്തിയിലാണ് മത്സരം നടക്കുക. 
 
നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ഓപ്പണറാകും. വിരാട് കോലിയായിരിക്കും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുക. സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍ എന്നിവര്‍ മധ്യനിരയില്‍ ഉണ്ടായിരിക്കും. രാഹുല്‍ തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍. 
 
ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലും. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചഹല്‍ എന്നിവരും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. 
 
അടുത്ത ലേഖനം
ഞാന്‍ ട്വന്റി 20 നിര്‍ത്താനൊന്നും തീരുമാനിച്ചിട്ടില്ല; തലമുറ മാറ്റം തള്ളി രോഹിത് ശര്‍മ