സുപ്രധാന പരമ്പരകൾ മുന്നിൽ, ശ്രീലങ്കക്കെതിരായ ഏകദിനപരമ്പരയിൽ ബുമ്ര കളിക്കില്ല

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ജനുവരി 2023 (16:13 IST)
ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന ടീമിൽ വീണ്ടും മാറ്റം. പേസർ ജസ്പ്രീത് ബുമ്രയെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കി. ഏകദിന പരമ്പര തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ബുമ്രയെ ടീമിൽ നിന്നും ഒഴിവാക്കിയത്.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുണ്ടെങ്കിലും നാളെ ഗുവാഹത്തിയിൽ നടക്കുന്ന ആദ്യ ഏകദിനത്തിനായി ബുമ്ര ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരുന്നില്ല. പരിക്കിൽ നിന്നും മോചിതനായ ബുമ്രയെ വരാനിരിക്കുന്ന സുപ്രധാനമായ പരമ്പരകൾ മുന്നിൽ കണ്ടാണ് വളരെ വേഗം മത്സരക്രിക്കറ്റ് കളിപ്പിക്കേണ്ടെന്ന് തീരുമാനമായത്.

ഓസ്ട്രേലിയക്കെതിരെ അടുത്ത മാസം ടെസ്റ്റ് പരമ്പര കളിക്കേണ്ടതിനാൽ ശ്രീലങ്കക്കെതിരെ തിരക്കിട്ട് താരത്തെ കളിപ്പിക്കെണ്ടെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ വിലയിരുത്തൽ. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിർദേശം കൂടി കണക്കിലെടുത്താണ് ബുമ്രയെ ടീമിൽ നിന്നും ഒഴിവാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :