ഞാന്‍ ട്വന്റി 20 നിര്‍ത്താനൊന്നും തീരുമാനിച്ചിട്ടില്ല; തലമുറ മാറ്റം തള്ളി രോഹിത് ശര്‍മ

രേണുക വേണു| Last Modified ചൊവ്വ, 10 ജനുവരി 2023 (09:04 IST)

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്വന്റി 20 ഫോര്‍മാറ്റില്‍ തലമുറ മാറ്റത്തിനു ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ തള്ളി രോഹിത് ശര്‍മ. താനടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ഇടവേളയെടുത്തത് ട്വന്റി 20 ഫോര്‍മാറ്റ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടല്ലെന്ന് രോഹിത് പറഞ്ഞു.

' തുടര്‍ച്ചയായി കളിക്കുകയെന്നത് സാധ്യമായ കാര്യമല്ല. എല്ലാ ഫോര്‍മാറ്റിലും കൃത്യമായ ഇടവേളകളില്‍ വിശ്രമം ആവശ്യമാണ്. ഞാന്‍ അങ്ങനെയൊരു വിശ്രമത്തിലായിരുന്നു. ഞങ്ങള്‍ക്ക് ന്യൂസിലന്‍ഡിനെതിരെ മൂന്ന് ട്വന്റി 20 മത്സരങ്ങളുണ്ട്. ഐപിഎല്ലിന് ശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ട്വന്റി 20 ഫോര്‍മാറ്റ് അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല,' രോഹിത് ശര്‍മ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :