1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs England T20 series

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരം ഇന്ന്, തോറ്റാൽ പരമ്പര നഷ്ടം

ഇന്ത്യ
ഇന്ത്യ-ഇംഗ്ലണ്ട് ട്വെന്റി20 പരമ്പരയിലെ നിർണായകമായ നാലാം മത്സരം ഇന്ന്. വൈകീട്ട് ഏഴിന് അഹമ്മദാബാദിലാണ് മത്സരം. മത്സരം വിജയിക്കാനായാൽ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് ഇംഗ്ലണ്ടിന് കണക്ക് തീർക്കാനാവും. അതേസമയം പരമ്പര നിലനിർത്താനായിരിക്കും ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
 
പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും ജയിച്ചത് ടോസ് നേടിയ ടീമായിരുന്നു. ഇതിനാൽ ഇന്നത്തെ മത്സരത്തിലും ടോസ് നിർണായകമാവും. ഇന്ത്യൻ നിരയിൽ വിരാട് കോലി ഫോമിലേക്കുയർന്നെങ്കിലും ടി20 സ്പെഷ്യലിസ്റ്റ് കെഎൽ രാഹുലിന്റെ മോശം ഫോമാണ് ടീമിനെ വലയ്ക്കുന്നത്. മോശം ഫീൽഡിങും സ്ഥിരതയില്ലാത്ത മധ്യനിരയും ഇന്ത്യയെ അലട്ടുന്നുണ്ട്.
 
അതേസമയം മാര്‍ക് വുഡ്, ജോഫ്രര്‍ ആര്‍ച്ചര്‍ പേസ് ജോഡി മികച്ച പ്രകടനമാണ് പരമ്പരയിൽ നടത്തുന്നത്. ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍, ഡേവിഡ് മാലന്‍, ജോണി ബെയര്‍‌സ്റ്റോ, നായകന്‍ ഓയിന്‍ മോര്‍ഗന്‍ എന്നിങ്ങനെ ടി20യിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരുടെ നിരയും ഇംഗ്ലണ്ടിനുണ്ട്. മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തിയത് 52 പന്തില്‍ പുറത്താവാതെ 83 റണ്‍സെടുത്ത ജോസ് ബട്ട്‌ലറിന്റെ കരുത്തിലായിരുന്നു. ഇവരിൽ ആരെങ്കിലും നിലയുറപ്പിച്ചാൽ ഇന്ത്യയുടെ ജയസാധ്യതകൾക്ക് അത് മങ്ങലേൽപ്പിക്കും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
യുവിയും സച്ചിനും സെവാഗും നിറഞ്ഞാടി, ലാറയുടെ വെടിക്കെട്ട് പ്രകടനം പാഴായി: ഇന്ത്യൻ ലെജൻഡ്‌സ് ഫൈനലിൽ