അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിനും ലക്ഷദ്വീപിനും കേന്ദ്രം തൊഴിലുറപ്പ് വേതനം വര്‍ധിപ്പിച്ചില്ല; വിജ്ഞാപനം പുറത്ത്
- രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 3.71 കോടിയിലധികം പേര്
- രാജ്യത്ത് വീണ്ടും കൊവിഡ് തരംഗം: 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 35,871 പേര്‍ക്ക്
- കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' വൈകുന്നതിനുള്ള കാരണം വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍
- കൊവിഡിന്റെ പുതിയ തരംഗം തടയേണ്ടത് നിർണായകം, വാക്സിൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ വേണം: പ്രധാനമന്ത്രി
പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള നിരക്ക് കൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നതിനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനുമുള്ള നിരക്ക് കൂട്ടാനൊരുങ്ങി കേന്ദ്രഗതാഗത മന്ത്രാലയം. 15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള വാഹനങ്ങള്‍ പുതുക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാനാണ് തീരുമാനം. 2021 ഒക്ടോബര്‍ മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരാനാണ് സാധ്യത.
പുതിയ നിരക്ക് പ്രകാരം 15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള കാറുകളുടെ രജിസ്ട്രേഷന് പുതുക്കുന്നതിന് 5000 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയും നല്‍കേണ്ടി വരും. ട്രക്ക്, ബസ് മുതലായവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനും രജിസ്ട്രേഷന് പുതുക്കുന്നതിനും നിലവില്‍ നല്‍കുന്നതിന്റെ 21 ഇരട്ടിയോളം തുകയും നല്‍കേണ്ടി വരും.