India vs Bangladesh Series Cancelled: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര അന്തരീക്ഷം ഇപ്പോള്‍ അത്ര മെച്ചപ്പെട്ടതല്ല

India vs Bangladesh, India vs Bangladesh Series Cancelled, India Bangladesh Issue, ഇന്ത്യ ബംഗ്ലാദേശ്, ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം
New Delhi| രേണുക വേണു| Last Modified വെള്ളി, 4 ജൂലൈ 2025 (10:48 IST)
India vs Bangladesh

Series Cancelled: ഓഗസ്റ്റ് 17 നു ആരംഭിക്കേണ്ട ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇന്ത്യ ബംഗ്ലാദേശിലേക്കു പോകാന്‍ തയ്യാറല്ലാത്തതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര അന്തരീക്ഷം ഇപ്പോള്‍ അത്ര മെച്ചപ്പെട്ടതല്ല. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം ബംഗ്ലാദേശിലേക്കു പോകാതിരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര സര്‍ക്കാര്‍ ബിസിസിഐയ്ക്കു നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ബംഗ്ലാദേശ് പര്യടനം ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിടേണ്ടിവന്ന സാഹചര്യമാണ് ഇന്ത്യയുടെ അയല്‍രാജ്യത്ത് സ്ഥിതിഗതികള്‍ വഷളാക്കിയത്. ബംഗ്ലാദേശ് വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിച്ചിരുന്നു. ഷെയ്ഖ് ഹസീനയോടും അവരുടെ പാര്‍ട്ടിയായ അവാമി ലീഗിനോടും നരേന്ദ്ര മോദി സര്‍ക്കാര്‍ പുലര്‍ത്തുന്ന സൗഹാര്‍ദ്ദപരമായ ബന്ധത്തില്‍ ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു എതിര്‍പ്പുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിക്കാന്‍ ആലോചനകള്‍ നടക്കുന്നത്.


മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20 മത്സരങ്ങളും അടങ്ങിയതായിരുന്നു ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഐപിഎല്ലിനു ശേഷം ക്രിക്കറ്റിലേക്കു തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന പര്യടനം കൂടിയായിരുന്നു ഇത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :