India vs Bangladesh, Asia Cup 2025: സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം
ഇരു ടീമുകള്‍ക്കും സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരമാണ് ഇത്
India vs Bangladesh, Asia Cup 2025: ഏഷ്യ കപ്പില്‍ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. ജയിക്കുന്നവര്‍ ഏറെക്കുറെ ഫൈനല്‍ ഉറപ്പിക്കും. ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
ഇരു ടീമുകള്‍ക്കും സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരമാണ് ഇത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെയും ബംഗ്ലാദേശ് ശ്രീലങ്കയെയും പരാജയപ്പെടുത്തി. സൂപ്പര്‍ ഫോറില്‍ ഓരോ ടീമിനും മൂന്ന് മത്സരങ്ങളാണ് ഉള്ളത്.
ഇന്ത്യ, സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി