1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Pakistan beats Sri lanka Asia Cup

Pakistan vs Sri Lanka: കഷ്ടിച്ചു രക്ഷപ്പെട്ട് പാക്കിസ്ഥാന്‍; ഫൈനല്‍ സാധ്യത നിലനിര്‍ത്തി

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടിയത്

India, pakistan, Sri Lanka, Pakistan beats Sri lanka Asia Cup, Asia Cup 2025, ശ്രീലങ്ക, പാക്കിസ്ഥാന്‍, ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍
Pakistan

Pakistan vs Sri Lanka: ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാനു ജയം. അബുദാബി ഷെയ്ഖ് സയദ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാന്‍ ശ്രീലങ്കയെ തോല്‍പ്പിച്ചത്. 
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റും 12 പന്തുകളും ശേഷിക്കെ പാക്കിസ്ഥാന്‍ ലക്ഷ്യം കണ്ടു. 11.1 ഓവറില്‍ 80-5 എന്ന നിലയില്‍ പ്രതിരോധത്തിലായ പാക്കിസ്ഥാനെ മുഹമ്മദ് നവാസ് (24 പന്തില്‍ പുറത്താകാതെ 38), ഹുസൈന്‍ തലാത്ത് (30 പന്തില്‍ പുറത്താകാതെ 32) എന്നിവരുടെ ഇന്നിങ്‌സുകളാണ് രക്ഷപ്പെടുത്തിയത്. സാഹിബ്‌സദ ഫര്‍ഹാന്‍ 15 പന്തില്‍ 24 റണ്‍സെടുത്തു. മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ തലാത്ത് ബൗളിങ്ങിലും തിളങ്ങി. കളിയിലെ താരവും തലാത്ത് തന്നെ. 
 
44 പന്തില്‍ 50 റണ്‍സെടുത്ത കമിന്ദു മെന്‍ഡിസ് മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ പിടിച്ചുനിന്നത്. നായകന്‍ ചരിത് അലസങ്ക 19 പന്തില്‍ 20 റണ്‍സെടുത്തു. പാക്കിസ്ഥാനായി ഷഹീന്‍ ഷാ ആഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫിനു രണ്ട് വിക്കറ്റ്. 


ഈ ജയത്തോടെ ഏഷ്യ കപ്പ് ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ പാക്കിസ്ഥാനു സാധിച്ചു. ബംഗ്ലാദേശിനെതിരെയാണ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനു അവസാന മത്സരം. ഇതില്‍ ജയിച്ചാല്‍ ഫൈനല്‍ ഉറപ്പിക്കാം. 
അടുത്ത ലേഖനം
ഇന്ത്യക്കെതിരെ ജയിക്കാൻ അസിം മുനീറും നഖ്‌വിയും ഓപ്പണർമാരായി എത്തേണ്ടി വരും, പരിഹസിച്ച് ഇമ്രാൻ ഖാൻ