അനുബന്ധ വാര്‍ത്തകള്‍
- India vs Australia, 3rd Test - Live Cricket Score: തോല്‍വി മണത്ത് ഇന്ത്യ, രണ്ടാം ഇന്നിങ്സിലും കൂട്ടത്തകര്‍ച്ച
- India vs Australia, 3rd Test - Live Score card: ഓസ്ട്രേലിയയ്ക്കും പണി പാളി; 197 ന് ഓള്‍ഔട്ട്, ലീഡ് 88 റണ്‍സ്
- India vs Australia, 3rd Test - Live Updates: ഇന്നിങ്സ് ജയം ലക്ഷ്യമിട്ട് ഓസ്ട്രേലിയ, ലീഡ് 150 ആക്കാന്‍ ഇന്നിറങ്ങും
- ഇന്ത്യ കറങ്ങിവീണ പിച്ചിൽ നിലതെറ്റാതെ ഓസീസ്, ആദ്യദിനം സന്ദർശകർക്ക് ലീഡ്
- കഴിഞ്ഞുപോയത് 1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരി, ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യ 163 റൺസിന് ഓൾ ഔട്ട്, ഓസീസിന് 76 റൺസ് വിജയലക്ഷ്യം
ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസീസിന് 76 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യ 163 റൺസിന് ഓൾ ഔട്ടായി. 8 വിക്കറ്റെടുത്ത നാഥൻ ലിയോണാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത്. ഇന്ത്യൻ ബാറ്റർമാരിൽ പുജാരയൊഴികെ ആർക്കും തന്നെ ലിയോണിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
രണ്ടാം ഇന്നിങ്ങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്കായി പുജാര 59 റൺസെടുത്തു. 26 റൺസെടുത്ത ശ്രേയസ് അയ്യർ മാത്രമാണ് പുജാരയ്ക്ക് പിന്തുണ നൽകിയിള്ളു. വാലറ്റക്കാരായ ഉമേഷ് യാദവിനും സിറാജിനും റൺസൊന്നും കണ്ടെത്താനായില്ല. നേരത്തെ ഒന്നാം ഇന്നിങ്ങ്സിൽ 197 റൺസിന് പുറത്തായ ഓസീസ് 88 റൺസിൻ്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡ് നേടിയിരുന്നു. 156 റൺസിന് 4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ഓസീസിൻ്റെ ശേഷിച്ച 6 വിക്കറ്റുകൾ 41 റൺസെടുക്കുന്നതിനിടെ ഇന്ത്യ നേടുകയായിരുന്നു.