അനുബന്ധ വാര്‍ത്തകള്‍
- India vs Australia 3rd Test: ഇന്ത്യ കുഴിച്ച കുഴിയില്‍ മൂക്കുംകുത്തി വീണ് ഇന്ത്യ ! 109 റണ്‍സിന് കഥ കഴിഞ്ഞു
- ഇന്ത്യക്ക് എട്ടിന്റെ പണി; 50 റണ്‍സ് ആകും മുന്‍പ് അഞ്ച് വിക്കറ്റുകള്‍ നഷ്ടം !
- India vs Australia 3rd Test, Scorecard: രാഹുലിന് സ്ഥാനമില്ല, പകരം ഗില്‍; ഇന്ത്യക്ക് ബാറ്റിങ്
- India vs Australia 3rd Test: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ മുതല്‍, ടീമില്‍ രാഹുലിനെ ഒഴിവാക്കി ഗില്ലിനെ ഉള്‍പ്പെടുത്തും, അശ്വിന് ഉപനായകനാകും
- India vs Australia 3rd Test Predicted 11: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ്; രാഹുല്‍ പുറത്തിരിക്കും, ഗില്ലിന് അവസരം ! സാധ്യത ഇലവന് ഇങ്ങനെ
India vs Australia, 3rd Test - Live Updates: ഇന്നിങ്‌സ് ജയം ലക്ഷ്യമിട്ട് ഓസ്‌ട്രേലിയ, ലീഡ് 150 ആക്കാന്‍ ഇന്നിറങ്ങും
India vs Australia, 3rd Test - Live Updates : ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ പിടിമുറുക്കാന്‍ ഓസ്‌ട്രേലിയ ഇന്നിറങ്ങുന്നു. ഒന്നാം ഇന്നിങ്‌സ് ലീഡ് 150 കടത്തുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്നിങ്‌സ് ജയവും ഓസീസ് ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ 47 റണ്‍സാണ് ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 156 റണ്‍സ് നേടിയിട്ടുണ്ട്. ഏഴ് റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും ആറ് റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍.
ഉസ്മാന്‍ ഖവാജ 147 പന്തില്‍ നാല് ഫോര്‍ സഹിതം 60 റണ്‍സെടുത്തു. മര്‍നസ് ലബുഷാനെ 91 പന്തില്‍ 31 റണ്‍സും സ്റ്റീവ് സ്മിത്ത് 38 പന്തില്‍ 26 റണ്‍സും നേടി. രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 109 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.