1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. india england test match; Virat kohli comments

2014ലായിരുന്നു ആ സംഭവം; തന്റെ ബാറ്റിംഗ് കരുത്തിന് പിന്നില്‍ ആരെന്ന് തുറന്നു പറഞ്ഞ് കോഹ്‌ലി

ബാറ്റിംഗ് കരുത്തിന് പിന്നില്‍ ആരെന്ന് വ്യക്തമാക്കി കോഹ്‌ലി രംഗത്ത്

Virat kohli
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ നല്‍കിയ ഉപദേശമാണ് തന്റെ ക്രിക്കറ്റ് ജീവിതത്തെ മാറ്റിമറിച്ചതെന്ന് ഇന്ത്യൻ ടെസ്‌റ്റ് നായകൻ വിരാട് കോഹ്‌ലി. ജീവിതത്തിലെ ഏറ്റവും വിലയേറിയ ഉപദേശം സച്ചിനിൽ നിന്നാണ് ലഭിച്ചത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ഈ ഉപദേശം കിട്ടിയതെന്നും കോഹ്‌ലി പറയുന്നു.

സ്വന്തമായ ശൈലിയിൽ ക്രിക്കറ്റ് കളിക്കുകയാണ് വേണ്ടത്. മറ്റുള്ളവര്‍ എന്തു പറയുന്നു എന്നതില്‍ കാര്യമില്ല, അങ്ങനെ വരുന്ന പ്രസ്‌താവനകളെ അവഗണിച്ച് നമ്മള്‍ നമ്മുടെ കളി പുറത്തെടുക്കണമെന്നുമാണ് അന്ന് സച്ചിന്‍ പറഞ്ഞതെന്നും കോഹ്‌ലി വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിനെതിരായ ആ പരമ്പരയില്‍ എന്റെ പ്രകടനം തീര്‍ത്തും മോശമായിരുന്നു. വിമർശനങ്ങളുടെ കൂരമ്പുകൾ ഏറ്റ സമയത്ത് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകിയ വാക്കുകളായിരുന്നു സച്ചിന്റേതെന്നും കോഹ് ലി കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ മുംബൈ ടെസ്‌റ്റ് ജയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിരാട്.
അടുത്ത ലേഖനം
ക്രിസ്‌റ്റിയാനോയ്‌ക്ക് മുമ്പില്‍ മെസി ഒന്നുമല്ല; ഇത്തവണയും അത് വ്യക്തമായി