നാലാം ഏകദിനം ഇന്ന്; പരമ്പര പിടിക്കാന്‍ ഇന്ത്യ
ഇന്ത്യ- ഇംഗ്ളണ്ട് ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് ബിർമിംഗ്‌ഹാമിൽ നടക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയിൽ 2-0 ത്തിന് മുന്നിലാണ്. ഇന്നത്തെ കളിയില്‍ ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് നേടാം.
സ്പിന്നിനെ തുണയ്ക്കുന്ന എഡ്ജ് ബാസ്റ്റണിലെ പിച്ചിന്റെ സ്വഭാവവും ഇന്ത്യയ്ക്ക് അനുകൂലമാണ്. ഇവിടെവച്ചാണ് ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യൻമാരായത്. സ്പിന്നിനെതിരെ കളിക്കാനുള്ള ഇംഗ്ളണ്ടിന്റെ ബുദ്ധിമുട്ട് നാലാം ഏകദിനത്തിലും കാര്യങ്ങള്‍ ഇന്ത്യന്‍ വഴിയിലേക്ക് കൊണ്ടുവരുമെന്നുതന്നെയാണ് വിലയിരുത്തല്‍.
കഴിഞ്ഞ മത്സരത്തിൽ ബാറ്റ് കൊണ്ടും ബോളുകൊണ്ടും തിളങ്ങിയ അമ്പാട്ടി റായ്ഡു ഇന്നും ടീമിലുണ്ടാകാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി തിളങ്ങിയ അജിങ്ക്യ രഹാനെ ഇന്നും ആ പൊസിഷനിൽ തന്നെ ഇറങ്ങും. അതേസമയം മലയാളിതാരം സഞ്ജു സാംസൺ ഇന്നും അവസാന ഇലവനിൽ ഇടം പിടിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഫീൽഡ് ചെയ്യാൻ സഞ്ജു കളത്തിലിറങ്ങിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.