1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Lionel Messi Farewell Match Argentina vs Benin

Lionel Messi: 'ഗുഡ് ബൈ'; രാജ്യാന്തര കരിയറിനോട് വിടപറഞ്ഞ് മെസി

Lionel Messi, Argentina, Benin, Argentina vs Benin, Lionel Messi Farewell Match Argentina vs Benin, Lionel messi Argentina
Lionel Messi

Lionel Messi: ഫെയർവെൽ മത്സരത്തിൽ ഗോളടിച്ചും ഗോളടിപ്പിച്ചും ലയണൽ മെസി. ബെനിനെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്കായി മെസി ഒരു ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ ഒരുക്കുകയും ചെയ്തു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. 
 
ബ്യൂണസ് ഏരീസ് കണ്ണീർക്കടൽ 
 
പരിശീലകൻ ലയണൽ സ്‌കലോണി മുതൽ ബ്യൂണസ് ഏരീസിൽ തിങ്ങിനിറഞ്ഞ പതിനായിരങ്ങളും മെസിക്ക് വിടപറഞ്ഞത് കണ്ണീരണിഞ്ഞു കൊണ്ട്..! മത്സരം ആരംഭിക്കുന്നതിനു മുൻപ് സ്‌കലോണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അർജന്റീന ദേശീയഗാനം ആലപിക്കുന്ന സമയത്ത് സ്‌കലോണി അക്ഷരാർഥത്തിൽ കരയുകയായിരുന്നു. പ്രിയതാരത്തിനു വിടപറഞ്ഞ് ആരാധകരും കണ്ണീരണിഞ്ഞു. 
 
മൂന്ന് ഗോൾ ജയം 
 
ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ നിക്കോളാസ് ഒറ്റമെൻഡിയിലൂടെ 48-ാം മിനിറ്റിൽ ആദ്യ ഗോളെത്തി. ലയണൽ മെസിയുടെ കോർണർ അസിസ്റ്റിൽ നിന്നാണ് ഒറ്റമെൻഡിയുടെ ഗോൾ. ഈ മത്സരത്തോടെ ഒറ്റമെൻഡിയും രാജ്യാന്തര കരിയർ അവസാനിപ്പിക്കുകയാണ്. 61-ാം മിനിറ്റിൽ മെസിയുടെ അസിസ്റ്റിൽ നിന്ന് നിക്കോ പാസ് രണ്ടാം ഗോൾ നേടി. 71-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് മെസിയുടെ രാജ്യാന്തര കരിയറിലെ അവസാന ഗോൾ പിറന്നത്. 
 
അത്ഭുത കരിയർ ! 
 
അർജന്റീനയ്ക്കായി 208 മത്സരങ്ങളിൽ നിന്ന് 128 ഗോളുകളും 70 അസിസ്റ്റുകളും മെസിക്കുണ്ട്. 2022 ലോകകപ്പ് അർജന്റീനയ്ക്ക് നേടിക്കൊടുത്തത് മെസിയാണ്. ഈ ലോകകപ്പിലെ മികച്ച താരവും മെസി തന്നെ. 2014 ലോകകപ്പിൽ അർജന്റീനയെ മെസി ഫൈനലിൽ എത്തിച്ചു. അന്നും മെസി ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൽഡൻ ബോൾ സ്വന്തമാക്കി. 2026 ലോകകപ്പിലും മെസിയുടെ കീഴിൽ അർജന്റീന ലോകകപ്പ് ഫൈനൽ കളിച്ചു. കോപ്പ അമേരിക്ക, ഫൈനലിസിമ എന്നിവയും അർജന്റീനയ്ക്കായി മെസി നേടിക്കൊടുത്തു. Also Read: ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും; ദേ വരുന്നു കിടിലൻ മഴയും ഇടിയും, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ചാമ്പ്യൻസ് ലീഗ് വീണ്ടുമെത്തിക്കാൻ ഐസിസി ശ്രമം, പണി പാളി : ഒന്നിച്ചെതിർത്ത് ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയും