1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India Beat Pakistan in Super Four

India vs Pakistan: പാക്കിസ്ഥാനു വീണ്ടും പണി കൊടുത്ത് ഇന്ത്യ; ജയം ആറ് വിക്കറ്റിനു

ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്

India Beat Pakistan in Super Four, India vs Pakistan, Asia Cup 2025, ഇന്ത്യ പാക്കിസ്ഥാന്‍, സൂപ്പര്‍ ഫോര്‍
India

India vs Pakistan: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിലും പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ. ആറ് വിക്കറ്റിനാണു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്തുകള്‍ ശേഷിക്കെ ഇന്ത്യ ജയിച്ചു. 
 
ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. അഭിഷേക് ശര്‍മ 39 പന്തുകളില്‍ ആറ് ഫോറും അഞ്ച് സിക്‌സും സഹിതം 74 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററും കളിയിലെ താരവുമായി. ശുഭ്മാന്‍ ഗില്‍ 28 പന്തില്‍ എട്ട് ഫോര്‍ സഹിതം 47 റണ്‍സ് നേടി. തിലക് വര്‍മ 19 പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടി. നായകന്‍ സൂര്യകുമാര്‍ യാദവ് (പൂജ്യം) അമ്പേ നിരാശപ്പെടുത്തി. 
 
ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാന്റെ അര്‍ധ സെഞ്ചുറി മികവിലാണ് പാക്കിസ്ഥാന്‍ 171 റണ്‍സെടുത്തത്. 45 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 58 റണ്‍സെടുത്ത ഫര്‍ഹാന്‍ ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. സായിം അയൂബ് (17 പന്തില്‍ 21), മുഹമ്മദ് നവാസ് (19 പന്തില്‍ 21), ഫഹീം അഷറഫ് (എട്ട് പന്തില്‍ പുറത്താകാതെ 20), നായകന്‍ സല്‍മാന്‍ അലി അഗ (13 പന്തില്‍ പുറത്താകാതെ 17) എന്നിവരും പൊരുതി. 
 
ബൗളിങ്ങില്‍ ഇന്ത്യക്കായി ശിവം ദുബെ രണ്ട് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഓരോ വിക്കറ്റ്. 
അടുത്ത ലേഖനം
Sahibsada Farhan: 'ക്യാച്ചൊക്കെ ഇങ്ങനെ കളയാമോ'; ഇന്ത്യയുടെ ഫീല്‍ഡിങ്ങില്‍ പിഴവില്‍ പൂജ്യത്തില്‍ നിന്ന് 58 ലേക്ക് !