1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. india A team, west Indies, one day match

വെസ്റ്റിന്‍ഡീസിനെ തോല്പിച്ച് ഇന്ത്യ എ ടീം

ഇന്ത്യ എ ടീം
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിന് വെസ്റ്റിന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയം. 9 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 38.1 ഓവറില്‍ 148 റണ്‍സിന്  പുറത്താകുകയായിരുന്നു.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ  25.3 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു.

ടീം ക്യാപ്ടന്‍ ഉന്‍മുക്ത് ചന്ദ് പുറത്താകാതെ നേടിയ 79 റണ്‍സാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.മുരളി വിജയ്‌യുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കരുണ്‍നായര്‍ 28 റണ്ണുമായി പുറത്താകാതെ നിന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.