1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India A vs Australia A Unofficial 1st Test Day 2

ഇന്ത്യക്ക് മുന്നിൽ വെള്ളം കുടിച്ച് ഓസ്‌ട്രേലിയ; ആറ് വിക്കറ്റുകൾ നഷ്ടമായി

India vs Australia, India A vs Australia A, India A Australia A Match Updates, India A vs Australia A Unofficial 1st Test Day 2
India A vs Australia A

ഓസ്‌ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ഒന്നാം ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ എ. ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ എ ഇപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് എടുത്തിരിക്കുന്നത്. 
 
പിടിമുറുക്കി ബൗളർമാർ 
 
ഇന്ത്യ എയ്ക്ക് വേണ്ടി ഷംസ് മുളാനി രണ്ട് വിക്കറ്റ് വീഴ്ത്തി. അൻഷുൽ കംബോജ്, തുഷാർ ദേശ്പാണ്ഡെ, പ്രഫുൽ ഹിൻജെ, തനുഷ് കൊട്ടിയാൻ എന്നിവർക്ക് ഓരോ വിക്കറ്റ്. 60 പന്തിൽ 46 റൺസുമായി ഓസ്‌ട്രേലിയ എയ്ക്ക് വേണ്ടി ജേസൺ സങ്ക ക്രീസിലുണ്ട്. സാം കോൺസ്റ്റാസ് 76 പന്തിൽ 25, ലിയാം സ്‌കോട്ട് 30 പന്തിൽ 26 എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. 
 
ഇന്ത്യ എ 
 
ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ എ 334 റൺസിനാണ് ഓൾഔട്ട് ആയത്. ഇന്ത്യക്കായി കുമാർ കുശാഗ്ര (240 പന്തിൽ 113) സെഞ്ചുറി നേടി. തനുഷ് കൊട്ട്യാൻ (138 പന്തിൽ 69), സായ് സുദർശൻ (103 പന്തിൽ 57) എന്നിവർക്ക് അർധ സെഞ്ചുറി. അൻഷുൽ കംബോജ് 23 റൺസെടുത്തു. ദേവ്ദത്ത് പടിക്കലാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. Also Read: സിൽക് സ്മിതയുടെ മരണം: ആ ഫോൺ കോളിന് ശേഷം അനുരാധ എത്തിയിരുന്നെങ്കിൽ...!
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ, സോഫ്റ്റ് ടെന്നീസിൽ മെഡലുറപ്പിച്ച് ജയ് മീന