1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Hardik was warned about injury says akthar

ബാക്ക് മസിൽ ഇല്ല, പരിക്കിലേക്ക് വീഴുമെന്ന് ഹാർദ്ദിക്കിന് പണ്ടേ മുന്നറിയി‌പ്പ് നൽകിയിരുന്നു:അക്തർ

ബു‌മ്ര
പരിക്കിലേക്ക് വീഴുമെന്ന മുന്നറിയിപ്പ് താൻ ഹാർദ്ദിക് പാണ്ഡ്യയ്ക്ക് നൽകിയിരുന്നതായി പാകിസ്ഥാൻ മുൻ പേസർ ഷൊയേബ് അക്തർ. പക്ഷികളെ പോലെ ശുഷ്‌കിച്ച ശരീരമാണ് ഹാർദിക്കിനും ബു‌മ്രയ്ക്കുമെന്നും അക്തർ പറയുന്നു. 
 
ദുബായിൽ വെച്ച് ഇക്കാര്യം ഞാൻ രണ്ട് താരങ്ങളോടും പറഞ്ഞിരുന്നു. അവരുടെ പിറകിലെ ബാക്ക് മസിലുകൾ ശക്തമല്ല. ഇപ്പോഴും എന്റെ തോളുകൾക്ക് പിന്നിൽ വളരെ കരു‌ത്തുള്ള മസിലുകളുണ്ട്. അക്തർ പറഞ്ഞു. ഹാർദിക്കിന്റെ പുറം ഭാഗത്ത് ഞാൻ പിടിച്ചു നോക്കി. മസിലുക‌ളുണ്ട് പക്ഷേ നേർത്തതാണ്. ഇതിലൂടെ പരിക്കിലേക്ക് വീഴാൻ സാധ്യതയേറെയാണെന്ന് ഞാൻ ഹാർദിക്കിനോട് പറഞ്ഞു. എന്നാൽ താൻ ഒരുപാട് ക്രിക്കറ്റ് കളിക്കുന്നതാണ് എന്നായിരുന്നു ഹാർദിക്കിന്റെ മറുപടി അക്തർ പറയുന്നു.
 
ഈ സംഭവം നടന്നതിന് ഒന്നരമണിക്കൂർ തികയും മുൻപ് തന്നെ ഹാർദിക്കിന് പരിക്കേറ്റതായും ആകാശ് ചോപ്രയുടെ യൂ ട്യൂബ് ചാനലിൽ സംസാരിക്കവെ അക്തർ പറഞ്ഞു. 2018 ഏഷ്യാ കപ്പിനിടെയായിരുന്നു ഹാർദിക്കിന് പരിക്കേൽക്കുന്നത്. അന്ന് മുതൽ കരിയറിനൊപ്പം കൂടിയ പുറം വേദനയെ തുടർന്ന് ബൗളിങ് തന്നെ താരം ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിൽ ഫി‌റ്റ്‌നസ് ഇല്ലാത്ത താരത്തിനെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനം ശക്തമായിരുന്നു.
അടുത്ത ലേഖനം
വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനം: യുവതാരങ്ങൾക്ക് ഏകദിന ടീമിൽ വിളിയെത്തിയേക്കും