സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 11 ഡിസംബര്‍ 2021 (20:55 IST)
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി ജവഹര്‍ ആന്റണി(41) ആണ് മരണപ്പെട്ടത്. ആലപ്പുഴയിലെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു ഇയാള്‍. കൊല്ലത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കൂടെയുണ്ടായിരുന്ന ഭാര്യ അല്‍ഫോണ്‍സ, മക്കളായ എജെ നന്ദന്‍, എജെ നളന്‍ എന്നിവര്‍ ആശുപത്രിയിലാണ്. കൂടാതെ ബസിലുണ്ടായിരുന്ന 9യാത്രികര്‍ക്കും പരിക്കേറ്റു.