1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Glenn Maxwell Powers Australia to Tri-Series Win

ത്രിരാഷ്ട്ര ഏകദിന കിരീടം ഓസ്ട്രേലിയക്ക്

ഓസ്ട്രേലിയ
ത്രിരാഷ്ട്ര ഏകദിന കിരീടം ഓസ്ട്രേലിയക്ക്. ഫൈനലില്‍ ഇംഗ്ളണ്ടിനെ 112 റണ്‍സിനാണ് ഓസ്ട്രേലിയ തറപറ്റിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 278 റണ്‍സെടുത്തു.  ഓസീസ് ഗ്ളെന്‍ മാക്സ്വെല്‍ (95), മിച്ചല്‍ മാര്‍ഷ് (60), ജയിംസ് ഫോക്ക്ര്‍ (50) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് മികച്ച് സ്കോര്‍ കണ്ടെത്താണ്‍ ഓസിസിനെ സഹായിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 9.5 ഓവര്‍ ബാക്കി നില്‍കെ 166 ന് പുറത്താകുകയായിരുന്നു. ഓസിസിനായി മിച്ചല്‍ ജോണ്‍സണ്‍ 3 വിക്കറ്റുകളും ഗ്ലെന്‍ മാക്സ്വെല്‍ 4 വിക്കറ്റുകളും നേടി. കളിച്ച മത്സരങ്ങളിലെല്ലാം വിജയിച്ച് കളിച്ച ആധികാരികമായാണ് ഓസിസി കിരീടം സ്വന്തമാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.