അനുബന്ധ വാര്‍ത്തകള്‍
- തന്റെ ഭാര്യയെ പ്രണയിക്കുന്നത് സ്വന്തം ടീമിലെ മറ്റൊരു താരമാണെന്ന് അറിഞ്ഞപ്പോള്‍ ദിനേശ് കാര്‍ത്തിക് ഞെട്ടി; ഒടുവില്‍ വിവാഹമോചനം !
- കോഹ്ലിയുടെ അത്ര ക്രിക്കറ്റ് ഞാൻ കളിച്ചിട്ടില്ല, എന്നാലും ഞാൻ പറയുന്നു അവൻ്റെ മനോഭാവമാണ് പ്രശ്നം: കപിൽ ദേവ്
- എൻ്റെ പ്രിയപ്പെട്ട ജേഴ്സിയിൽ 15 വർഷങ്ങൾ, ഹൃദയസ്പർശിയായ കുറിപ്പുമായി രോഹിത് ശർമ
- കോലിയുടെ ഫോമില്ലായ്മയ്ക്ക് കാരണം രവിശാസ്ത്രി, പരിശീലിപ്പിക്കാനുള്ള യോഗ്യത ശാസ്ത്രിയ്ക്കുണ്ടോ എന്ന് സംശയമെന്ന് മുൻ പാക് താരം
- ഐസിസി ട്വന്റി 20 റാങ്കിങ്; ആദ്യ പത്തില്‍ കോലിയോ രോഹിത്തോ രാഹുലോ ഇല്ല, ഇടംപിടിച്ചത് ഈ യുവതാരം
ഭാര്യക്ക് സഹതാരവുമായി അടുപ്പം, ദില്ഷന് അറിഞ്ഞത് ഏറെ വൈകി; ഒടുവില്‍ വിവാഹമോചനം !
ക്രിക്കറ്റ് താരങ്ങളുടെ കുടുംബജീവിതം പലപ്പോഴും സിനിമയിലെ ട്വിസ്റ്റുകള്‍ പോലെയാണ്. അങ്ങനെയൊരു ജീവിതമാണ് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ദിലകരത്നെ ദില്‍ഷന്റേത്. ആദ്യ വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവും ദില്‍ഷനെ വാര്‍ത്തകളില്‍ നിറസാന്നിധ്യമാക്കി.
നിലാങ്ക വിതാങ്കെയായിരുന്നു ദില്‍ഷന്റെ ഭാര്യ. ഇരുവരും തമ്മില്‍ വളരെ നല്ല സ്നേഹത്തിലായിരുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്, രസാദു തിലകരത്നെ എന്നാണ് പേര്. വളരെ സന്തോഷത്തോടെ മുന്നോട്ടുപോയിരുന്ന കുടുംബജീവിതത്തില്‍ പെട്ടന്നാണ് ചില അസ്വാരസ്യങ്ങളുണ്ടായത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ ദില്‍ഷന്റെ സഹതാരവും സുഹൃത്തുമായിരുന്ന ഉപുല്‍ തരംഗയുമായി നിലാങ്കയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരും കടുത്ത പ്രണയത്തിലായി. അല്‍പ്പം വൈകിയാണ് ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി ബന്ധമുണ്ടെന്ന് ദില്ഷന് അറിഞ്ഞത്. ഇക്കാര്യം അറിഞ്ഞ ഉടനെ തന്നെ വിവാഹമോചനത്തിനായി നിയമനടപടികള്‍ ആരംഭിക്കുകയാണ് ദില്ഷന് ചെയ്തത്. ഒടുവില്‍ ഇരുവരും വിവാഹമോചിതരായി. നിലാങ്ക ഉപുല്‍ തരംഗയെ വിവാഹം കഴിച്ചു. പിന്നീട് ദില്ഷന് മഞ്ജുള തിലിനി എന്ന അഭിനേത്രിയെ വിവാഹം കഴിക്കുകയായിരുന്നു. 2008 ലായിരുന്നു ദില്‍ഷന്റെ രണ്ടാം വിവാഹം. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.