ഐസിസി ട്വന്റി 20 റാങ്കിങ്; ആദ്യ പത്തില്‍ കോലിയോ രോഹിത്തോ രാഹുലോ ഇല്ല, ഇടംപിടിച്ചത് ഈ യുവതാരം

രേണുക വേണു| Last Modified വ്യാഴം, 23 ജൂണ്‍ 2022 (08:51 IST)

ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ പുരുഷ ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചത് ഏക ഇന്ത്യന്‍ താരം. ഇഷാന്‍ കിഷനാണ് ട്വന്റി 20 റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഉള്ളത്. ആറാം സ്ഥാനത്താണ് താരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മികച്ച പ്രകടനമാണ് ഇഷാന്‍ കിഷന് തുണയായത്. മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരൊന്നും ആദ്യ പത്തില്‍ ഇല്ല. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ആണ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :