'എന്താ ഞാന്‍ ചെയ്യേണ്ടത്' ധവാനോട് രോഹിത് ചോദിച്ചു; വീഡിയോ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് രോഹിത് ശര്‍മയും ശിഖര്‍ ധവാനും. ഐപിഎല്ലില്‍ രോഹിത് മുംബൈ ഇന്ത്യന്‍സിനെയും ധവാന്‍ പഞ്ചാബ് കിങ്‌സിനെയുമാണ് നയിക്കുന്നത്. ബുധനാഴ്ച ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരത്തിനിടെ ടോസിങ് സമയത്ത് വളരെ രസകരമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ടോസ് ലഭിച്ച മുംബൈ ഇ്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയാണ് ചെയ്തത്. ടോസ് ഇട്ടതിനു ശേഷം ധവാനുമായി രോഹിത് കുശലം പറയുന്നത് വീഡിയോയില്‍ കാണാം. ' എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ ധവാനോട് ചോദിക്കുകയായിരുന്നു. നിങ്ങള്‍ ആദ്യം ബൗള്‍ ചെയ്‌തോളൂ എന്ന് ധവാന്‍ പറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ ആദ്യം ബാളിങ് ചെയ്യുന്നു,' ടോസിന് ശേഷം രോഹിത് പറഞ്ഞു.
Mumbai Indians have won the toss and elect to bowl first against Punjab Kings.
— IndianPremierLeague (@IPL) May 3, 2023
Live - https://t.co/IPLsfnImuP #TATAIPL #PBKSvMI #IPL2023 pic.twitter.com/QXPqPg1XhM