വരുമാനം 1112 കോടി രൂപ!, 2023ലെ അതിസമ്പന്നരായ കായികതാരങ്ങളിൽ ക്രിസ്റ്റ്യാനോ ഒന്നാമത്

അഭിറാം മനോഹർ| Last Modified വ്യാഴം, 4 മെയ് 2023 (12:33 IST)
2023ലെ അതിസമ്പന്നരായ കായികതാരങ്ങളുടെ പട്ടികയിൽ പോർച്ചുഗീസ് ഇതിഹാസതാരവും അൽ നസ്റിൻ്റെ സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്ത്. പിഎസ്ജി താരങ്ങളായ അർജൻ്റൈൻ താരം ലയണൽ മെസ്സിയും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 2022 മെയ് ഒന്ന് മുതൽ 2023 മെയ് ഒന്ന് വരെയുള്ള കണക്കുകൾ അനുസരിച്ചിട്ടുള്ളതാണ് പട്ടിക.

ഏതാണ്ട് 1112 കോടി രൂപയാണ് ക്രിസ്റ്റ്യാനോയുടെ കഴിഞ്ഞ വർഷത്തെ വരുമാനമെന്ന് ഫോർബ്സ് മാസിക പറയുന്നു.
1063 കോടി രൂപ വരുമാനമാണ് ലയണൽ മെസ്സിക്കുള്ളത്. 981 കോടി രൂപ വരുമാനവുമായി ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും 11.9 കോടി ഡോളർ വരുമാനവുമായി ബാസ്ക്കറ്റ് ബോൾ സൂപ്പർ താരം ലെബ്രോൺ ജെയിംസുമാണ് പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുള്ളത്. ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന കായികതാരം വിരാട് കോളിയാണ്. എന്നാൽ ഫോർബ്സിൻ്റെ ആദ്യ പത്തിൽ ഇടം നേടാൻ കോലിയ്ക്ക് സാധിച്ചിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :