1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. chase gives westindies a improbable draw

റോസ്റ്റൺ ചേസിലൂടെ ഇന്ത്യന്‍ വിജയം തടഞ്ഞ വിന്‍ഡീസിന് വീരോചിത സമനില

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ആവേശകരമായ സമനില.

kingston
ഇന്ത്യ-വിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ആവേശകരമായ സമനില. റോസ്റ്റൺ  ചേസിന്റെയും (137) ജേസൺ ഹോൾഡറുടെയും (64) ചെറുത്തുനിൽപ്പിൽ വിൻഡീസ് അവസാന ദിനം പൊരുതി നിന്നു. ആറിന് 388 എന്ന നിലയിലാണ് വിൻ‍ഡീസ് ബാറ്റിങ് അവസാനിപ്പിച്ചത്.
 
ആദ്യ ഇന്നിംഗ്‌സിലെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെയായിരുന്നു ചെയ്‌സിന്റെ വീരോചിതമായ ഇന്നിംഗ്‌സ്. 304 റൺസ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ വിൻഡീസ്  മഴഭാഗ്യം കൂടി തുണച്ചതോടെ  കളി അഞ്ചാം ദിവസത്തേക്കു നീട്ടിയെടുക്കുകയായിരുന്നു. 
 
ആന്റിഗ്വയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് വിജയം നേടിയിരുന്നു. ഇന്നിംഗ്‌സിനും 92 റണ്‍സിനുമായിരുന്നു  ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം. നാലു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ഓഗസ്റ്റ് ഒമ്പതിനാണ് മൂന്നാം ടെസ്റ്റ്.
അടുത്ത ലേഖനം
ദ്രാവിഡ് അന്ന് കോഹ്‌ലിയെ പിണക്കിയിരുന്നുവെങ്കില്‍ ഇന്ന് കാര്യങ്ങള്‍ എങ്ങനെ ആകുമായിരുന്നു ?