ന്യൂഡല്‍ഹി|
jibin|
Last Updated:
ബുധന്‍, 3 ഓഗസ്റ്റ് 2016 (20:23 IST)
ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടും തൂണായി മാറിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ചെറിയ കാലത്തിനുള്ളില്‍ ലോകോത്തര താരമാകാന്‍ അദ്ദേഹത്തെ സഹായിച്ചത് കടുത്ത കഠിനദ്ധ്വാനവും നിശ്ചയദാര്‍ഡ്യവുമാണ്. എട്ട് വര്‍ഷം മുമ്പ് ഇന്ത്യന്‍ കുപ്പായമണിഞ്ഞ വിരാട് ഇന്ന് ആരും മോഹിക്കുന്ന ടെസ്‌റ്റ് നായകനാണ്. ജീവിതത്തില്‍ തന്നെ ഒരുപാട് സ്വാധിച്ച വ്യക്തികള്‍ ഉണ്ടെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. പിതാവിനോടുള്ള സ്‌നേഹവും അദ്ദേഹത്തിന്റെ മരണവും വരെ ജീവിതത്തില്‍ നിര്‍ണായകമായിട്ടുണ്ടെന്ന് കോഹ്‌ലി പറഞ്ഞിട്ടുണ്ട്.
ക്രിക്കറ്റ് ജീവിതത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെ ജീവനു തുല്ല്യം സ്നേഹിക്കുന്ന കോഹ്‌ലി ഏറെ ആരാധിക്കുന്ന താരമാണ് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ദ്രാവിഡിന്റെ പെരുമാറ്റവും ക്രിക്കറ്റിനോടുള്ള സമീപനവും തന്നെ ഏറെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് കോഹ്‌ലി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇന്ന് കാലം മാറി, ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാമായി തീര്‍ന്നിരിക്കുന്നു കോഹ്‌ലി. ഒരിക്കല്‍ ദ്രാവിഡിനെ കാണാനും സംസാരിക്കാനും കൊതിച്ചിരുന്ന കോഹ്‌ലിക്കൊപ്പമുണ്ട് ഇന്ത്യന്‍ വന്മതില്‍. ഇരുവരും ചര്‍ച്ചകളിലും അഭിമുഖങ്ങളിലും ഒരുമിക്കുകയും ചെയ്‌തു.
പത്ത് വര്‍ഷം മുമ്പ് ദ്രാവിഡിനെ ആരാധനയോടെ നോക്കുന്ന തന്റെ ഫോട്ടോയും 2014ലെ അഡ്‌ലെയ്ഡ് ടെസ്റ്റ് മത്സരത്തിന് മുന്‍പ് തന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്ന രാഹുല്‍ ദ്രാവിഡിന്റെ ഫോട്ടോയും ട്വിറ്ററില്‍ പങ്കുവെച്ചാണ് കോഹ്‌ലി
ദ്രാവിഡിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. ക്യാപ്റ്റനായുള്ള കോലിയുടെ ആദ്യ മത്സരമായിരുന്നു അഡ്‌ലെയ്ഡില്‍ ഓസീസിനെതിരായ ടെസ്റ്റ്.