അനുബന്ധ വാര്‍ത്തകള്‍
- സഞ്ജുവില്ലാതെ എന്ത് പ്ലാനിങ് ! ന്യൂസിലന്‍ഡിനെതിരെ മലയാളി താരം കളിക്കും
- India vs New Zealand 1st T 20 Match Predicted 11: നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ, തലമുറമാറ്റം പ്രകടമാകും ഇന്നത്തെ പ്ലേയിങ് ഇലവനില്‍
- India vs New Zealand, 1st T 20 Match Live Updates: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
- പുതിയ അപ്ഡേറ്റുമായി ട്രായ്, ട്രൂ കോളറിന് എട്ടിൻ്റെ പണി
- നിങ്ങൾക്ക് മാത്രം എന്തിനാണ് ഇത്രയും വിശ്രമം, ദ്രാവിഡിനെ രൂക്ഷമായി വിമർശിച്ച് രവി ശാസ്ത്രി
റോജര്‍ ബിന്നി പണി തുടങ്ങി; ചേതന്‍ ശര്‍മ നയിക്കുന്ന സെലക്ഷന് പാനലിനെ പുറത്താക്കി
ചേതന്‍ ശര്‍മ നയിച്ചിരുന്ന സെലക്ഷന് പാനലില്‍ ഹര്‍വിന്ദര്‍ സിങ്, സുനില്‍ ജോഷി, ദേബാസിഷ് മൊഹന്തി എന്നിവരാണ് മറ്റ് അംഗങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന് കമ്മിറ്റിയെ പുറത്താക്കി ബിസിസിഐ. ചേതന്‍ ശര്‍മ നയിക്കുന്ന സെലക്ഷന് കമ്മിറ്റിയെയാണ് ബിസിസിഐ അധ്യക്ഷന്‍ റോജര്‍ ബിന്നി പുറത്താക്കിയത്. ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്ക് പിന്നാലെയാണ് നടപടി. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ടീം സെലക്ഷന് ഏറെ പഴികേട്ടിരുന്നു. ഇതാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ചേതന്‍ ശര്‍മ നയിച്ചിരുന്ന സെലക്ഷന് പാനലില്‍ ഹര്‍വിന്ദര്‍ സിങ്, സുനില്‍ ജോഷി, ദേബാസിഷ് മൊഹന്തി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ഭാവിയില്‍ ഓരോ ഫോര്‍മാറ്റിനും വ്യത്യസ്ത ക്യാപ്റ്റന്‍സി എന്ന രീതി ഇന്ത്യ അവലംബിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെ പിന്തുണയ്ക്കുകയാണ് ബിസിസിഐ അധ്യക്ഷന്‍ സ്റ്റുവര്‍ട്ട് ബിന്നി.