'ഇനി നീ ഇങ്ങോട്ട് വരേണ്ട'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പടിക്ക് പുറത്ത് നിര്‍ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഖത്തര്‍ ലോകകപ്പിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുവരേണ്ടതില്ലെന്ന് ക്ലബ് റൊണാള്‍ഡോയെ അറിയിച്ചു

രേണുക വേണു| Last Modified ശനി, 19 നവം‌ബര്‍ 2022 (08:24 IST)

ക്ലബിനെതിരെ സംസാരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ പ്രാഥമിക നടപടിയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. റൊണാള്‍ഡോ ഇനി മാഞ്ചസ്റ്ററില്‍ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. കരാര്‍ വ്യവസ്ഥകള്‍ റൊണാള്‍ഡോ ലംഘിച്ചെന്നും അതിനാല്‍ താരത്തിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുകയാണെന്നുമാണ് ക്ലബുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഖത്തര്‍ ലോകകപ്പിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുവരേണ്ടതില്ലെന്ന് ക്ലബ് റൊണാള്‍ഡോയെ അറിയിച്ചു. ക്ലബിന്റെ കാരിങ്ണ്‍ ട്രെയിനിങ് ബേസിലേക്ക് ഇനി തിരിച്ചുവരേണ്ടതില്ലെന്നാണ് റൊണാള്‍ഡോയ്ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. റൊണാള്‍ഡോയ്‌ക്കെതിരായ തുടര്‍ നടപടികള്‍ക്കായി ക്ലബ് അഭിഭാഷകരെ നിയമിച്ചിട്ടുണ്ട്. പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ റൊണാള്‍ഡോ ക്ലബിനെതിരെയും അധികൃതര്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ക്ലബ് നിര്‍ബന്ധിതരായത്. റൊണാള്‍ഡോ ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കില്ലെന്ന് ഇതോടെ ഉറപ്പായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :