1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. BCCI launched new jersey for team india

ടി20 ലോകകപ്പിനുള്ള ടീം ജേഴ്‌സി പുറത്തുവിട്ട് ബിസിസിഐ

ടീം ഇന്ത്യ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് ജേഴ്‌സി പുറത്തുവിട്ട് ബിസിസിഐ. കടുംനീല നിറത്തിലുളള ജേഴ്‌സിയണിഞ്ഞാണ് ഇന്ത്യ ലോകകപ്പിനിറങ്ങുക. ജേഴ്‌സിക്ക് കുറുകെ ഇളംനീല നിറത്തിലുള്ള ഡിസൈനും ഇരുവശങ്ങളിലും കുങ്കുമ നിറത്തിൽ കട്ടിയുള്ള ബോർഡറും നൽകിയിട്ടുണ്ട്.
 
ഇന്ത്യൻ ആരാധകർക്കുള്ള സമ്മാനമായാണ് ജേഴ്‌സി ഒരുക്കിയിരിക്കുന്നത്. അത്തരത്തിലുള്ള ക്യാപ്‌ഷൻ പങ്കുവെച്ചുകൊണ്ടാണ് ബിസിസിഐയുടെ ട്വീറ്റ്.ഇന്ത്യന്‍ ടീം നേരത്തെ ഉപയോഗിച്ചിരുന്ന ആകാശനീല നിറത്തിലുള്ള ജേഴ്സിയിലേക്ക് മടങ്ങി പോകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിൽ അതിൽ നിന്നും വ്യത്യസ്‌തമായാണ് പുതിയ ജേഴ്‌സി.
അടുത്ത ലേഖനം
വിമർശനങ്ങളെല്ലാം താത്‌കാലികം, നിങ്ങൾക്കൊപ്പം ഒരു മുറിയിൽ നിൽക്കാനായെന്ന് അഭിമാനത്തോടെ പറയും: മുഹമ്മദ് അസ്‌ഹറുദ്ദീൻ