അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പ് ടീമിൽ ഇടം? സഞ്ജു സാംസണിനോട് യുഎഇയിൽ തുടരാൻ ബിസിസിഐ നിർദേശം
- പന്തെറിയാന്‍ പറ്റില്ലെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ ടി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല; റിപ്പോര്‍ട്ട്
- വരുണ്‍ ചക്രവര്‍ത്തി ടി 20 ലോകകപ്പ് സ്ക്വാഡില്‍ നിന്ന് പുറത്തായേക്കും
- പഞ്ചാബിന്റെ എക്കാലത്തെയും വലിയ ടോപ് സ്കോറർ, ഷോൺ മാർഷിന്റെ സിംഹാസനത്തിൽ ഇനി കെഎൽ രാഹുൽ
- ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങാന്‍ എത്തിയ മീര ജാസ്മിന്; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
സഞ്ജു സാംസണ് യുഎഇയില്‍ തുടരുന്നു; എന്നാല്‍, ലോകകപ്പിലേക്ക് ക്ഷണമില്ല
മലയാളി താരവും ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് നായകനുമായ സഞ്ജു സാംസണ് യുഎഇയില്‍ തുടരുന്നു. ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിലേക്ക് സഞ്ജുവിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ബിസിസിഐ അധികൃതര്‍ സഞ്ജുവിനോട് യുഎഇയില്‍ തുടരാന്‍ ആവശ്യപ്പെട്ടതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സഞ്ജുവിന് ഇത്തരത്തിലൊരു ക്ഷണവും ലഭിച്ചിട്ടില്ല. ഐപിഎല്‍ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് സഞ്ജു യുഎഇയില്‍ തുടരുന്നതെന്ന് രാജസ്ഥാന് റോയല്‍സുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്.
അടുത്ത ലേഖനം