അനുബന്ധ വാര്‍ത്തകള്‍
- റെക്കോഡുകൾ നിരവധി, പക്ഷേ കിരീടനേട്ടമില്ല: ആർസിബി നായകനായി കോലിയുടെ നേട്ടങ്ങൾ ഇങ്ങനെ
- ടി20 ലോകകപ്പ് വിജയിയായ ടീമിന് ലഭിക്കുന്ന സമ്മാനതുക എത്രയെന്നറിയാമോ?
- പണം ഇന്ത്യയുടെ കൈയിലാണ്, അവരാണ് ലോകക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്: പാക് പ്രധാനമന്ത്രി
- വിരൽ പൊട്ടിയതിന് ശേഷം ആദ്യമായി ബാറ്റ് പിടിച്ചു, തിരിച്ചുവരവിന്റെ സൂചന നൽകി സൂപ്പർതാരം
- ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ കളിക്കും, സ്ഥിരീകരിച്ച് ഐസിസി
ലോകകപ്പ് ടീമിൽ ഇടം? സഞ്ജു സാംസണിനോട് യുഎഇയിൽ തുടരാൻ ബിസിസിഐ നിർദേശം
രാജസ്ഥാൻ റോയൽസ് ക്യാപ്‌റ്റനും മലയാളി താരവുമായ സഞ്ജു സാംസണിനോട് യുഎഇയിൽ തുടരാൻ ബിസിസിഐ നിർദേശം നൽകിയതായി റിപ്പോർട്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യുഎഇയിൽ തുടരാനാണ് നിർദേശം.
ഇത്തവണത്തെ ഐപിഎല്ലിൽ രാജസ്ഥാൻ പ്ലേ ഓഫിലെത്തുന്നതിൽ പരാജയപ്പെട്ടിരുന്നെങ്കിലും സഞ്ജു മികച്ച പ്രകടനം കാഴ്‌ച്ചവെച്ചിരുന്നു. ഒക്‌ടോബർ 17ന് ലോകകപ്പ് ആരംഭിക്കുമെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുന്നത് ഒക്‌ടോബർ 24നാണ്. ഒക്‌ടോബർ 15നാണ് ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിക്കുക. ഇതിന് തൊട്ടുമുൻപ് യുഎഇയിൽ തുടരാൻ ആവശ്യപ്പെട്ടതോടെയാണ് സഞ്ജു ലോകകപ്പ് ടീമിലെത്തുമെന്ന് അഭ്യൂഹം ശക്തമായിരിക്കുന്നത്.
നേരത്തെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട താരങ്ങൾ ഐപിഎല്ലിൽ പരാജയപ്പെട്ടത് വലിയ ചർച്ചയ്ക്കിടയാക്കിയിരുന്നു.