1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Bangladesh eliminated ODI World Cup

Bangladesh: ലോകകപ്പില്‍ നിന്ന് ആദ്യം പുറത്താകുന്ന ടീമായി ബംഗ്ലാദേശ്, നാണക്കേട്

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് തോല്‍വിയാണ് ബംഗ്ലാദേശ് ഇന്നലെ വഴങ്ങിയത്

Bangladesh eliminated ODI World Cup
Bangladesh: ഏകദിന ലോകകപ്പില്‍ നിന്ന് സെമി ഫൈനല്‍ കാണാതെ ആദ്യം പുറത്താകുന്ന ടീമായി ബംഗ്ലാദേശ്. നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റതാണ് ബംഗ്ലാദേശിനു തിരിച്ചടിയായത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയം മാത്രമായി രണ്ട് പോയിന്റാണ് ബംഗ്ലാദേശിനു ഉള്ളത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ബംഗ്ലാദേശിന് ആറ് പോയിന്റ് ആകുകയേ ഉള്ളൂ. നിലവില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന ഓസ്‌ട്രേലിയയ്ക്ക് ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുണ്ട്. 
 
അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ മാത്രമാണ് ബംഗ്ലാദേശ് ജയിച്ചത്. പിന്നീട് തുടര്‍ച്ചയായ ആറ് കളികളില്‍ തോറ്റു. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ്, പാക്കിസ്ഥാന്‍ എന്നീ ടീമുകളോടാണ് ബംഗ്ലാദേശ് തോല്‍വി വഴങ്ങിയത്. 
 
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് തോല്‍വിയാണ് ബംഗ്ലാദേശ് ഇന്നലെ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 45.1 ഓവറില്‍ 204 ന് ഓള്‍ഔട്ടായി. പാക്കിസ്ഥാന്‍ 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ബംഗ്ലാദേശിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ചോക്കറല്ല ചാമ്പ്യൻ ടീം, കരുത്തരായ കിവികൾക്കെതിരെ ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നു