ചോക്കറല്ല ചാമ്പ്യൻ ടീം, കരുത്തരായ കിവികൾക്കെതിരെ ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 1 നവം‌ബര്‍ 2023 (13:40 IST)
ഏകദിന ക്രിക്കറ്റില്‍ ഏറെക്കാലമായി മികച്ച ടീം ഉണ്ടായിട്ടും ലോകകപ്പില്‍ അര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കാത്തെ ടീമാണ് ദക്ഷിണാഫ്രിക്ക. പടിക്കലെത്തി കലമുടയ്ക്കുന്ന ശീലവും ഒപ്പം ദൗര്‍ഭാഗ്യവും കൂടെപ്പിറപ്പായതോടെ പല പ്രധാന ടൂര്‍ണമെന്റുകളിലും അവസാനം തോല്‍വി വാങ്ങുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് പതിവാണ്. എന്നാല്‍ ചെന്നൈയില്‍ പാകിസ്ഥാനെതിരെ നേടിയ വിജയത്തോടെ മത്സരങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാനും തങ്ങള്‍ക്ക് സാധിക്കുമെന്ന സൂചനയാണ് ദക്ഷിണാഫ്രിക്ക നല്‍കുന്നത്.

ലോകകപ്പില്‍ ബാറ്റിംഗ് കരുത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം. 6 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 1998 റണ്‍സാണ് ദക്ഷിണാഫ്രിക്ക ഇതിനകം നേടിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിനൊപ്പം എയ്ഡന്‍ മാര്‍ക്രം,ഹെന്റിച്ച് ക്ലാസന്‍ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ ദക്ഷിണാഫ്രിക്കയെ കരുത്തരാക്കുന്നു. ലോകകപ്പിലെ ആദ്യ 6 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 3 തവണയാണ് ദക്ഷിണാഫ്രിക്ക 380 റണ്‍സ് മറികടന്നത്. ബാറ്റര്‍മാര്‍ ഇതേ പ്രകടനം തുടരുകയാണെങ്കില്‍ കാലങ്ങളായി തങ്ങളുടെ പേരിലുള്ള ചോക്കര്‍മാരെന്ന നാണക്കേട് ഇല്ലാതെയാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :