അനുബന്ധ വാര്‍ത്തകള്‍
- ബംഗ്ലാദേശിനെതിരെ വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹ, ലക്ഷ്യം ധോണിയുടെ റെക്കോർഡ്
- റെഡ് ബോളിനേക്കാൾ സ്വിങും സീമും; പിങ്ക് ബോളിൾ ആദ്യ പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ ടീം
- കോഹ്ലി തിരിച്ചെത്തുന്നു, ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് നാളെ
- ദാദയുടെ റെക്കോർഡിൽ കണ്ണ് വെച്ച് കോലി
- ഷാക്കിബിനെതിരെ കടുത്ത നടപടി, ഐസിസി റാങ്കിങ്ങിൽ നിന്നും ഒഴിവാക്കി
ഇൻഡോർ ടെസ്റ്റ്: ഇന്ത്യൻ ബൗളിങ്ങിന് മുൻപിൽ ബംഗ്ലാദേശ് പരുങ്ങുന്നു
ഇൻഡോർ: ഇന്ത്യക്കെതിരായി ആദ്യ ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന് മോശം തുടക്കം. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 33 ഓവറിൽ 88 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്.
ബംഗ്ലാദേശ് ബാറ്റ്സമാൻമാരായ മുഷ്ഫിഖര്‍ റഹീം (30), മൊമിനുള്‍ ഹഖ് (30) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്കായി ഉമേഷ് യാദവ്,മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ 12 റൺസ് എടുക്കുന്നതിനിടയിൽ ബംഗ്ലാദേശിന്റെ 2 വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. 6 റൺസ് വീതം എടുത്ത ഷദ്മാന്‍ ഇസ്ലാം,ഇമ്റുള്‍ കൈസ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ബംഗ്ലാദേശിനായി മുഹമ്മദ് മിഥുൻ 13 റൺസെടുത്തു.
2013 മുതൽ ഇന്ത്യ സ്വന്തം നാട്ടിൽ മത്സരിച്ച 32 ടെസ്റ്റുകളിൽ 26 എണ്ണത്തിലും വിജയിച്ചിട്ടുണ്ട്. 5 ടെസ്റ്റുകൾ സമനിലയിലായപ്പോൾ ഒരു ടെസ്റ്റിൽ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യാ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങളാണുള്ളത്.