നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം അജിങ്ക്യ രഹാനെ രാജസ്ഥാൻ റോയൽസ് വിടുന്നു. ഡൽഹി ക്യാപിറ്റൽസിലേക്കെന്ന് സൂചന

അഭിറാം മനോഹർ| Last Modified വ്യാഴം, 14 നവം‌ബര്‍ 2019 (12:28 IST)
നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം അജിങ്ക്യ രഹാനെ രാജസ്ഥാൻ റോയൽസ് വിടുന്നതായി റിപ്പോർട്ട്.
അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയായിരിക്കും താരം
കളിക്കുവാൻ ഇറങ്ങുന്നത്. വ്യാഴാഴ്ച ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപായി ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാവും. രാജസ്ഥാൻ റോയൽസിൽ നിന്നും 4 കോടി രൂപക്കാണ് താരം കരാറായിരിക്കുന്നത്.

2011 മുതൽ ഐ പി എല്ലിൽ
രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന താരം 2018ൽ രാജസ്ഥാൻ ക്യാപ്റ്റനായും കളത്തിൽ ഇറങ്ങിയിട്ടുണ്ട്. നേരത്തെ രാജസ്ഥാന് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് മുംബൈ ഇന്ത്യൻസ്, പൂനെ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾക്ക് വേണ്ടിയും രഹാനെ കളിക്കുവാൻ ഇറങ്ങിയിട്ടുണ്ട്. ഐ പി എല്ലിൽ രഹാനെ കളിക്കുന്ന
നാലാം
ടീമാണ് ഡൽഹി ക്യാപിറ്റൽസ്.
ശിഖർ ധവാൻ,പൃഥ്വി ഷാ,ക്യാപ്റ്റൻ ശ്രേയസ് അയ്യർ,പന്ത്,ഹനുമ വിഹാരി എന്നിവരടങ്ങുന്ന യുവനിരയുടെ കൂടെയാണ് രഹാനക്ക് ഡൽഹിക്കായി കളിക്കേണ്ടി വരിക.

ഐ പി എല്ലിൽ 140 മത്സരങ്ങൾ കളിച്ചിട്ടുള്ള രഹാനെ 32.93 ശരാശരിയിൽ 3820 റൺസുകൾ നേടിയിട്ടുണ്ട്. ഇതിൽ 2 സെഞ്ചുറികളും 27 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :