അനുബന്ധ വാര്‍ത്തകള്‍
- India w vs Australian w: തകർത്തടിച്ച് ഓസീസ് വനിതകൾ, ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിൽ റൺമല
- ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ
- ഇതൊരിക്കലും അവസാനമല്ല, ടി20 ലോകകപ്പ് ടീമിൽ നിന്നും പുറത്തായ ശുഭ്മാൻ ഗില്ലിന് പിന്തുണയുമായി മുൻ ഇന്ത്യൻ സ്പിന്നർ
- ബ്രൂക്ക് നായകൻ, ലിവിങ്ങ്സ്റ്റണും ജാമി സ്മിത്തും പുറത്ത്, ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു,
- ചെയ്തെ പറ്റു, ഇല്ലെങ്കിൽ ജീവിതകാലം മിണ്ടില്ല, ഹർമനെ സ്മൃതി ഭീഷണിപ്പെടുത്തി, ആ ഭംഗര നൃത്തം പിറന്നതിനെ പറ്റി ജെമീമ
WPL 2026: ഗുജറാത്ത് ജയന്റ്സിനെ ആഷ്ലി ഗാര്‍ഡ്നര്‍ തന്നെ നയിക്കും
വനിതാ പ്രീമിയര്‍ ലീഗിന്റെ 2026 സീസണിലും ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്ലി ഗാര്‍ഡ്നര്‍ ഗുജറാത്ത് ജയന്റസിനെ നയിക്കും. കഴിഞ്ഞ സീസണില്‍ ടീമിനെ ആദ്യമായി പ്ലേ ഓഫിലെത്തിക്കാന്‍ ഓള്‍റൗണ്ടര്‍ കൂടിയായ ആഷ് ഗാര്ഡ്നറിനായിരുന്നു. ഇതോടെയാണ് താരത്തിനെ തന്നെ ക്യാപ്റ്റനാക്കി നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചത്.
28കാരിയായ താരത്തെ 3.50 കോടി രൂപ മുടക്കിയാണ് ഗുജറാത്ത് ടീമില്‍ നിലനിര്‍ത്തിയത്. 2023 മുതല്‍ ടീമിന്റെ അവിഭാജ്യഘടകമാണ് താരം. ഇതുവരെ 25 മത്സരങ്ങളില്‍ നിന്ന് 568 റണ്‍സും 25 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 164.18 സ്ട്രൈക്ക് റേറ്റില്‍ 243 റണ്‍സ് നേടാന്‍ താരത്തിനായിരുന്നു. ഓസ്ട്രേലിയന്‍ സഹതാരം ബെത്ത് മൂണിയില് നിന്നാണ് കഴിഞ്ഞ വര്‍ഷം ഗാര്‍ഡ്നര്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്.