ഇതൊരിക്കലും അവസാനമല്ല, ടി20 ലോകകപ്പ് ടീമിൽ നിന്നും പുറത്തായ ശുഭ്മാൻ ഗില്ലിന് പിന്തുണയുമായി മുൻ ഇന്ത്യൻ സ്പിന്നർ

Shubman Gill
Shubman Gill
രേണുക വേണു| Last Modified ചൊവ്വ, 30 ഡിസം‌ബര്‍ 2025 (17:01 IST)
ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തില്‍ ചര്‍ച്ചകള്‍ തുറ്റരുന്നതിനിടെ താരത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ടി20 ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നത് ഒരിക്കലും കരിയറിന്റെ അവസാനമല്ലെന്നും തിരിച്ചടികളില്‍ നിന്നും കൂടുതല്‍ ശക്തനായി തിരിച്ചുവരാന്‍ ഗില്ലിന് സാധിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാനായി മാറിയെങ്കിലും ശുഭ്മാന്‍ ഗില്ലിന്റെ ടി20 പ്രകടനം സമീപകാലത്ത് പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ലെന്ന വിലയിരുത്തലാണ് ശുഭ്മാന്‍ ഗില്ലിന്റെ പുറത്താകലിലേക്ക് എത്തിച്ചത്. ഒരു ടൂര്‍ണമെന്റില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നത് ഒരു താരത്തിന്റെ കഴിവിനെ നിര്‍വചിക്കുന്നതല്ലെന്നും ശരിയായ സമയത്ത് അവസരം മുതലാക്കി ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ ഗില്ലിനാകുമെന്നും ഹര്‍ഭജന്‍ പറയുന്നു. ടി20 ഫോര്‍മാറ്റില്‍ ആങ്കറിങ്ങിനൊപ്പം സ്‌കോറിങ്ങും ഉയര്‍ത്തേണ്ടതുണ്ട് എന്നതാണ് ഗില്ലിന് മുന്നിലുള്ള വെല്ലുവിളി. ഓപ്പണിംഗ് സ്ലോട്ടില്‍ നിലവിലെ താരങ്ങളായ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ എന്നിവര്‍ക്ക് പുറമെ യശ്വസി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്ക്വാദ് എന്നിവരും പുറത്തുണ്ട് എന്നത് ഗില്ലിന് അമിത സമ്മര്‍ദ്ദം ചെലുത്തുന്നതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :