1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Arshadeep jersy in last match get trolled

അവിടെയും കണ്ടു, ഇവിടെയും കണ്ടു: ആർഷദീപ് കുമ്പിടിയാ കുമ്പിടി: ട്രോളേറ്റു വാങ്ങി ഇന്ത്യയുടെ ജേഴ്സി

arshadeep
വിൻഡീസിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഇന്നലെ മൂന്ന് മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ഇന്ത്യൻ സമയം എട്ട് മണിക്ക് ആരംഭിക്കേണ്ട മത്സരം 11 മണി വരെ വൈകാൻ കാരണം താരങ്ങളുടെ കിറ്റുകൾ അടങ്ങിയ ലഗേജ് സ്റ്റേഡിയത്തിൽ എത്താൻ വൈകിയത് മൂലമായിരുന്നു. ഇതോടെ ചില താരങ്ങൾക്ക് തങ്ങളുടെ ജേഴ്സികൾ ലഭിക്കാതെയായി. ആർഷദീപ് സിങ്ങിൻ്റെ ജേഴ്സിയാണ് ടീമിലെ രണ്ട് താരങ്ങൾ മത്സരത്തിൽ അണിഞ്ഞത്. ഇതാണ് ഇപ്പോൾ ട്രോളുകൾക്ക് കാരണമായത്.
 
ഓപ്പണറുടെ റോളിലെത്തിയ സൂര്യകുമാർ യാദവും ഇന്ത്യൻ പേസറായ ആവേശ് ഖാനും മത്സരത്തിൽ ആർഷദീപിൻ്റെ ജേഴ്സിയാണ് അണിഞ്ഞത്. ഒരേ താരത്തിൻ്റെ ജേഴ്സിയുമായി 3 താരങ്ങൾ കളത്തിലെത്തിയത് ആരാധകർക്കും കൗതുകമായി.അവസാന ഓവർ വരെ ആവേശം നീണ്ട് നിന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിജയിച്ച് വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറിൽ 138 റൺസിന് പുറത്താവുകയായിരുന്നു. 17 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ഒബെദ് മക്കോയിയാണ് ഇന്ത്യയെ തകർത്തത്. 31 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 
 
 68 റൺസെടുത്ത ഓപ്പണർ ബ്രെൻഡൻ കിങ്ങും 19 പന്തിൽ 31 റൺസെടുത്ത ഡോവോൻ തോമസുമാണ് വിൻഡീസിനെ ജയത്തിലേക്ക് നയിച്ചത്. ആർഷദീപ് സിങ്,രവീന്ദ്ര ജഡേജ,ആർ അശ്വിൻ,ഹാർദിക് പാണ്ഡ്യ,ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
റൺസ് കണ്ടെത്താനാവാതെ ശ്രേയസും പന്തും, സഞ്ജുവിന് ഇനിയെങ്കിലും അവസരം നൽകണമെന്ന് ആരാധകർ