അഭിറാം മനോഹർ|
Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (14:54 IST)
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർഠിക്കിനെയും ബിസിസിഐയെയും പുകഴ്ത്തി മുൻ പാകിസ്ഥാൻ ടീം നായകനും ബാറ്റ്സ്മാനുമായിരുന്ന സൽമാൻ ബട്ട്. ദിനേശ് കാർത്തിക് ഈ പ്രായത്തിലും ക്രിക്കറ്റ് കളിക്കുന്നത് ഇന്ത്യയിലായതുകൊണ്ടാണെന്നും പാകിസ്ഥാനിലായിരുന്നെങ്കിൽ അദ്ദേഹത്തിന് ആഭ്യന്തരക്രിക്കറ്റിൽ പോലും കളിക്കാൻ സാധിക്കുമായിരുന്നില്ലെന്നും സൽമാൻ ബട്ട് പറയുന്നു.
ഇന്ത്യൻ ടീമിൽ ബെഞ്ചിലുള്ളവരെ പറ്റി ടീം ഗൗരവകരമായി ചിന്തിക്കുന്നു. മികച്ചൊരു ടീമിനെയാണ്
ഇന്ത്യ തയ്യാറാക്കിയിരിക്കുന്നത്. ഓപ്പണിങ്ങിൽ ശുഭ്മാൻ ഗിൽ ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. ഫിനിഷർ റോളിൽ ദിനേശ് കാർത്തികും തിളങ്ങുന്നു. ശ്രേയസ് അയ്യർ,സൂര്യകുമാർ യാദവ്,ആർഷദീപ് സിങ് എന്നിവരും മികച്ച പ്രതിഭകളാണ്. സൽമാൻ ബട്ട് തൻ്റെ യൂട്യൂബ് ചാനലിലെ വീഡിയോവിൽ പറയുന്നു.
2004ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ദിനേഷ് കാർത്തിക് 2019ന് ടീമിൽ നിന്നും പുറത്തായ ശേേഷം ഐപീല്ലിലെ തകർപ്പൻ പ്രകടനത്തോടെ തൻ്റെ 37ആം വയസിലാണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്.