വീണ്ടും പൂജ്യൻ, രാജ്യാന്തര ക്രിക്കറ്റിൽ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരങ്ങളിൽ ഹിറ്റ്മാൻ സഹതാരങ്ങളെ ബഹുദൂരം പിന്നിലാക്കി

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (12:57 IST)
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടി20യിൽ ഗോൾഡൻ ഡെക്കായതോടെ നാണക്കേടിൻ്റെ റെക്കോർഡിലേക് കൂപ്പുകുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരങ്ങളിൽ ഹിറ്റ്മാൻ സഹതാരങ്ങളെ ബഹുദൂരം പിന്നിലാക്കി. 8 തവണയാണ് അന്താരാഷ്ട്ര ടി20യിൽ ഹിറ്റ്മാൻ പൂജ്യത്തിന് പുറത്തായത്. 4 തവണ പൂജ്യത്തിന് പുറത്തായ കെഎൽ രാഹുലാണ് രണ്ടാം സ്ഥാനത്ത്.

അവസാന ഓവർ വരെ ആവേശം നീണ്ട് നിന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിജയിച്ച് വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറിൽ 138 റൺസിന് പുറത്താവുകയായിരുന്നു. 17 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ഒബെദ് മക്കോയിയാണ് ഇന്ത്യയെ തകർത്തത്. 31 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
68 റൺസെടുത്ത ഓപ്പണർ ബ്രെൻഡൻ കിങ്ങും 19 പന്തിൽ 31 റൺസെടുത്ത ഡോവോൻ തോമസുമാണ് വിൻഡീസിനെ ജയത്തിലേക്ക് നയിച്ചത്. ആർഷദീപ് സിങ്,രവീന്ദ്ര ജഡേജ,ആർ അശ്വിൻ,ഹാർദിക് പാണ്ഡ്യ,ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :